കുഞ്ഞുങ്ങളെ ഇടതുവശം ചേര്‍ത്തെടുക്കുന്നതിന് പിന്നിലെ കാരണം!

കുഞ്ഞുങ്ങളെ ഇടതുവശം ചേര്‍ത്താണോ അമ്മമാര്‍ ഉള്‍പ്പെടെ എല്ലാവരും എടുക്കാറുള്ളത്... അങ്ങനെ അവരെ എടുക്കുമ്പോള്‍ കൂടുതല്‍ ബാലന്‍സ് നല്‍കുന്നത് ഇടതുകൈയ്ക്കാണെന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ..? വൈദ്യശാസ്ത്രപരമായും ഇത് ശരിയാണെന്നാണ് പഠനങ്ങള്‍ പറയുന്നു.
മുന്‍പ് നടത്തിയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 70-85% സ്ത്രീകളും കുഞ്ഞുങ്ങളെ അവരുടെ ഇടതു തോള്‍ഭാഗം ചേര്‍ത്താണ് കിടത്തുന്നത്. പുതിയ പഠനത്തില്‍, ശാസ്ത്രജ്ഞര്‍ വ്യത്യസ്ത മൃഗങ്ങളെ ഉള്‍പ്പെടെ നിരീക്ഷിച്ചപ്പോള്‍, അമ്മമാര്‍ അവരുടെ ഇടത്തു ഭാഗം ചേര്‍ത്താണ് കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്നതെന്ന് കണ്ടെത്തി.
ഇങ്ങനെ സ്ഥാനനിര്‍ണ്ണയം നിശ്ചയിക്കുന്നത് തലച്ചോറിന്റെ വലത്തുഭാഗം നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന നിഗമനത്തിലാണ് പഠനം എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha