സ്ത്രീ ഹൃദയം 'കുഴപ്പ'മുണ്ടാക്കും!
ഹാര്‍ട്ട് അറ്റാക്കോ..? അത് പുരുഷന്മാര്‍ മാത്രം പേടിക്കേണ്ട രോഗമല്ലേ...പെണ്ണുങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരില്ലെന്നേ...അമിത ആത്മവിശ്വാസത്തോടെ ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞ കാലമുണ്ടായിരുന്നു. ആര്‍ത്തവകാലത്ത് സ്ത്രീകളിലുണ്ടാകുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ആണ് ഹാര്‍ട്ട് അറ്റാക്കില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നത്.
നല്ല എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും രക്താതിസമ്മര്‍ദ്ദം ക്രമീകരിക്കാനും കൊറോണറി ധമനികളെ വികസിപ്പിക്കാനും കഴിവുള്ള ഹോര്‍മോണാണ് ഈസ്ട്രജന്‍. ആര്‍ത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ ഉത്പാദനം അവസാനിക്കുന്നതോടെയാണ് സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് കണ്ടുതുടങ്ങിയിരിക്കുന്നത്.
ഇത് പഴയ കഥ...എന്നാല്‍ ഇപ്പോള്‍ ആര്‍ത്തവകാലയളവില്‍ തന്നെ ഹൃദ്രോഗം കണ്ടുവരുന്നു. ജീവിതചര്യകളില്‍ വന്ന മാറ്റവും കൊഴുപ്പുകലര്‍ന്ന ആഹാരശീലവും വ്യായാമ കുറവും പൊണ്ണത്തടിയും ടെന്‍ഷനും പ്രമേഹം പോലുള്ള അസുഖങ്ങളുമൊക്കെ ഇതിന് കാരണമാകുന്നു.
പുരുഷന്മാരെ ബാധിക്കുന്നതിലും മാരകമായിട്ടാണ് സ്ത്രീകളില്‍ ഹൃദ്രോഗം പിടികൂടുക. ഒരു അറ്റാക്കുണ്ടായി ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു അറ്റാക്കുണ്ടാകുവാനും സാധ്യത കൂടുതലാണ്. ഭര്‍ത്താവിന്റെ പുകവലിയാണ് സ്ത്രീകള്‍ക്ക് പ്രധാനമായും വില്ലനാകുന്നത്.
https://www.facebook.com/Malayalivartha