പീഡിപ്പിക്കപ്പെട്ടവര്‍ക്ക് ഇനി ടൂ ഫിംഗര്‍ ടെസ്റ്റ് ഇല്ല
ലൈംഗിക പീഡനത്തിനിരയായോ എന്നറിയന്‍ നടത്തുന്ന കന്യാചര്‍മ്മ പരിശോധന അഥവാ ടൂ ഫിംഗര്‍ ടെസ്റ്റ് അവസാനിപ്പിക്കുന്നു. ഈ ടെസ്റ്റ് അശാസ്‌ത്രീയമാണെന്ന് പരക്കെ ആക്ഷേപം വന്ന സ്ഥിതിക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് പിന്‍വലിക്കാന്‍ തയ്യാറായത്. എല്ലാ ആശുപത്രികളിലും ഇതു സംബന്ധിച്ച മാനദണ്‌ഡങ്ങളും മന്ത്രാലയം നല്‍കിക്കഴിഞ്ഞു.
ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ യോനിയില്‍ ഡോക്‌ടര്‍ രണ്ട് വിരലുകള്‍ കടത്തി കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോന്ന് പരിശോധിക്കുന്ന രീതിയാണ് ടൂ ഫിംഗര്‍ ടെസ്റ്റ്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോട് കാണിക്കുന്ന മറ്റൊരു ക്രൂരതയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍ . ഈ സാഹചര്യത്തിലാണ് പ്രാകൃതമായ ഈ പരിശോധന അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം പീഡിപ്പിക്കപ്പെടുന്നവരെ പരിശോധിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്തും. ഇതിനായി ഫോറന്‍സിക് ലാബും അനുബന്ധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിസര്‍ച്ചും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇത് എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറിയിട്ടിണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha