സ്ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിയ്ക്കരുത്
പഴഞ്ചൊല്ലിൽ പതിരില്ല . പണ്ടുകാലത് കാരണവന്മാർ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. സ്ത്രീകൾ കാലിൽ കാൽ കയറ്റി ഇരിക്കരുത്. ഇത് ആരോഗ്യകരമായ കാരണങ്ങളാൽ വളരെ ശരിയാണെന്നു ഇപ്പോൾ ഗവേഷണ ഫലങ്ങളും പറയുന്നു. പുരുഷന്മാർക്കും ഈ ഇരുപ്പ് അത്ര നല്ലതല്ല ,എങ്കിലും സ്ത്രീകൾക്കാണ് ദോഷം കൂടുതൽ.
കാലിൽ കാൽ കയറ്റി ഇരിക്കുന്നത് സ്ത്രീകളില്‍ വജൈനല്‍ യീസ്റ്റ് അണുബാധകള്‍ക്കു കാരണമാകുമെന്നതാണ് പ്രധാന ദോഷം .രക്തപ്രവാഹം കുറയുന്നതും വായുപ്രവാഹം കുറയുന്നതുമാണ് കാരണം.ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിനും ഈ ഇരുപ്പ് ദോഷം ചെയ്യും. മാസമുറ ക്രമക്കേടുകൾ ഉണ്ടാകാനും ഇങ്ങനെ ഇരിക്കുന്നത് കാരണമാകും. ഗർഭിണികൾ ഇങ്ങനെ ഇരുന്നാൽ കാലുകൾക്ക് വേദന ഉണ്ടാകാനിടയുണ്ട്. രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് കാരണം.
15 മിനിറ്റിൽ കൂടുതൽ നേരം ഇങ്ങനെ ഇരിക്കുമ്പോൾ കാലുകൾക്ക് പലർക്കും മരവിപ്പ് തോന്നാറുണ്ട്. കൂടുതൽനേരം ഇങ്ങനെയിരിക്കുന്നത് സ്‌ട്രോക്കിനുവരെ കാരണമായേക്കാമെന്നാണ് പറയുന്നത്. നടുവേദന, കഴുത്തുവേദന ,അരക്കെട്ടിനു പ്രശ്നങ്ങൾ എന്നിവയും ഈ ഇരുപ്പ് കൊണ്ട് ഉണ്ടാകാം .
രക്തപ്രവാഹത്തിൽ വരുന്ന മാറ്റങ്ങൾ ബി പി കൂടാനും ഹൃദയം ,തലച്ചോർ എന്നിവയുടെ പ്രവർത്തനത്തെയും വരെ ബാധിച്ചേക്കാം.
https://www.facebook.com/Malayalivartha