ഉറക്കക്കുറവ് ലൈംഗികതാത്പര്യം കുറയ്ക്കും
ഉറക്കക്കുറവ് സ്ത്രീകളില്‍ ലൈംഗികതാത്പര്യം കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങളുടെ കണ്ടെത്തല്‍. നേരും വൈകി ഉറങ്ങുന്നതും തുടര്‍ച്ച നഷ്ടപ്പെടുന്നതുമായ ഉറക്കവും ലൈംഗിക ജീവിതത്തില്‍ വില്ലാനാകും. ഉറക്കക്കുറവിനെ തുടര്‍ന്നുണ്ടാകുന്ന വിഷാദരോഗമാണ് ഇതിന് കാരണം. കൂടാതെ പ്രായം ഒരു മുഖ്യഘടകമാണ്. എട്ട് മണിക്കൂര്‍ ഉറക്കം ലഭിക്കാത്ത മദ്ധ്യവയസ്‌കരായ സ്ത്രീകളിലാണ് കൂടുതലായി ലൈംഗിക പ്രശ്‌നങ്ങള്‍ കാണുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
93.668 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദിവസവും എട്ട് മണിക്കൂറോളം ഉറങ്ങുന്നവര്‍ ലൈംഗിക ജീവിതം അസ്വദിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍. നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി നടത്തിയ ഗവേഷണത്തിലാണ് ഈ പുതിയ കണ്ടെത്തലുകള്‍.
https://www.facebook.com/Malayalivartha