ജീവിതം സന്തോഷപ്രദമാക്കാന്‍ കാപ്പി കുടിക്കൂ

കാപ്പി അമിതമായി കുടിക്കുന്നത് നിര്‍ത്തണമെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഇനി അത് വേണ്ട. ഇഷ്ടം പോലെ കാപ്പി കുടിച്ചോളു. കാരണം എന്താന്നറിയേണ്ടേ? കാപ്പി ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാപ്പികുടിക്കുന്നത് വിഷാദരോഗത്തെയും ആത്മഹത്യാ പ്രവണതയേയും തടയുമെന്നാണ് പഠനം പറയുന്നത്. കാപ്പിയെ കൂടാതെ ധാരാളം ആന്റി ഓക്‌സിഡന്‍സ് അടങ്ങിയ ഗ്രീന്‍ ടീയും വിഷാദരോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു
ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി കാപ്പി കുടിക്കുന്നവര്‍ക്ക് വിഷാദരോഗം വരാനുളള സാധ്യത വളരെക്കുറവാണെന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ക്ലോറോജെനിക് ആസിഡ്, ഫെലൂറിക് ആസിഡ് എന്നീ പദാര്‍ത്ഥങ്ങളാണ് വിഷാദരോഗത്തെ പ്രതിരോധിക്കുന്നത്. ഇവ തലച്ചോറിലെ ന്യൂറോണകളില്‍ വിഷാദമുണ്ടാക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കുന്നു. കാപ്പിയിലടങ്ങിയ കഫീന്‍ വിഷാദരോഗികളിലുണ്ടാകുന്ന അമിതമായ ഭയം, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മനംപിരട്ടല്‍ എന്നിവ കുറ്ക്കാന്‍ സഹായകരമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha