മൂന്നു മണിക്കൂറില്‍ കൂടുതല്‍ ടിവി കാണുന്നത് അപകടം
ടെലിവിഷന്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ അതിന് ഒരു നിയന്ത്രണം വേണുമെന്നുമാത്രം. എപ്പോഴും ടിവിക്ക് മുന്നിലിരിക്കുന്നത് സാമ്പത്തികമയും ആരോഗ്യപരമായും സാമൂഹ്യപരമയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മേലനങ്ങാതെ ചടഞ്ഞുകൂടിയിരുന്ന് ആരോഗ്യം വഷളാകുമെന്നത് ഒന്നാമത്തെക്കാര്യം. ടിവി കാണുമ്പോള്‍ കൊറിക്കുന്ന വറുത്തതും പൊരിച്ചതുമൊക്കെ വരുത്തിവയ്ക്കുന്ന പങ്കപ്പാടുകള്‍ വേറെ.
ആരോഗ്യ പ്രശ്‌നം കൊണ്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത കൂടാതെ ഈ വറുത്തരും പൊരിച്ചതും വാങ്ങുന്നതും ടിവിയും ഫാനും ഒക്കെ നിരന്തരം പ്രവര്‍ത്തിക്കുന്നതിന്റെ വൈദ്യുതി ബില്ലും സാമ്പത്തിക നഷ്ടങ്ങളില്‍ പെടുത്താം. സാമൂഹിക പ്രശ്‌നം എന്താണെന്നു വച്ചാല്‍, ഏതു നേരവും ടെലിവിഷനു മുന്നിലിരിക്കുന്ന കൂട്ടിക്ക് ചുറ്റുപാടുമുള്ളവരുമായി കൂട്ടുകൂടാനോ നാട്ടിലൂടെ ഇറങ്ങി നടന്ന് നാലാളെ കാണാനോ അവരോടു കുശലം പറയാനോ ഒന്നും കഴിഞ്ഞെന്നു വരില്ല. താന്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റവും ഒറ്റപ്പെടലുമാണ് ഇതിന്റെ അന്തനരഫലം.
ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം ടെലിവിഷന്‍-സ്മാര്‍ട് ഫോണ്‍-കംപ്യൂട്ടര്‍ ഇവയ്ക്കു മുന്നില്‍ ചെലവഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് ലണ്ടനിലെ സെന്റ്.ജോര്‍ജ് സര്‍വകലാശാല ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടനിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാനപങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത 8,9 വയസ് പ്രായമുള്ള അയ്യായിരത്തോളം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. നിരീക്ഷിച്ച കുട്ടികളില്‍ 22 ശതമാനം ആണ്‍കുട്ടികള്‍ മുന്നു മണിക്കൂറിലേറെ സമയം ടിവി, കംപ്യൂട്ടര്‍-ഗെയിം സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവഴിക്കുന്നതായി കണ്ടെത്തി.
പെണ്‍കുട്ടികളില്‍ ഇത് 16 ശതമാനമാണ്. ഈ കുട്ടികളില്‍ അപകടകരമായ കൊഴുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നു പരീക്ഷണങ്ങളില്‍ വ്യക്തമായി. ഒരു മണിക്കൂറോ അതില്‍ താഴെയോ ചെലവഴിക്കുന്ന കുട്ടികളില്‍ ഇതൊന്നും അപകട നിലയില്‍ ആയിരുന്നില്ല. ടിവി-കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്ന സമയം എത്രത്തോളം കുറയ്ക്കുന്നോ, അത്രത്തോളം കുറവായിരിക്കും കുട്ടികള്‍ക്കു പ്രമേഹ സാധ്യത എന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്'. ആര്‍ക്കൈവ്‌സ് ഓഫ് ഡിസീസസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം പറയുന്നു.
https://www.facebook.com/Malayalivartha