എണ്ണ തേച്ചുളള കുളി സൗന്ദര്യസംരക്ഷണത്തിന് ഉത്തമം
നാട്ടിന്‍പുറമായാലും നഗരമായാലും എണ്ണ തേച്ചുള്ള കുളി മലയാളിയുടെ ശീലമാണ്. ആരോഗ്യപരവും സൗന്ദര്യപരവുമായ നിരവധി ഗുണങ്ങളാണ് എണ്ണ തേച്ച് കുളിയിലുടെ ലഭിയ്ക്കുന്നത്. ശരിയായ ഉറക്കത്തിനും ചര്‍മ്മത്തിന്റെ തിളക്കത്തിനും എണ്ണ തേയ്ക്കുന്നത് നല്ലതാണ്. ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം മുതലായവ ശരീരത്തില്‍ തേക്കാനും നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകള്‍ മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനും യൗവ്വനം നിലനിര്‍ത്താനും എണ്ണ തേച്ചുളള കുളി ഏറെ ഗുണം ചെയ്യും. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ എണ്ണ തേച്ച് ഗുളിക്കുന്നതാണ് നല്ലത്. കുളിയ്ക്കുമ്പോള്‍ എപ്പോഴും ചൂടുവെള്ളം ഉപയോഗിക്കണം. ഇത് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായകരമാണ്. കുളിയ്ക്കുമ്പോള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന അഴുക്കും മെഴുക്കും കളയാന്‍ ചെറുപയറ് പൊടി, നെല്ലിക്കാപ്പൊടി മുതലായവ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha