ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലമുണ്ടാകുന്ന മരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

സ്‌റ്റേറ്റ് ഗ്ലോബല്‍ എയര്‍ 2017 റിപ്പോര്‍ട്ട് പ്രകാരം ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലമുണ്ടാകുന്ന മരണങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. ഓസോണ്‍ പാളിയുടെ തകര്‍ച്ച മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് എകദേശം 2.54 ലക്ഷം പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇത് ബംഗ്ലാദേശിനെക്കാള്‍ 13 ഇരട്ടിയും പാകിസ്താനെക്കാളും 21 ഇരട്ടിയും കൂടുതലാണ്്. ബ്രിട്ടീഷ്, വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റികളുടെ സഹകരണത്തോടെ ഹെല്‍ത്ത് ഇഫക്ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകത്തിലെ 92 ശതമാനം ആളുകളും ശ്വസിക്കുന്നത് മലിനമായ വായുവാണെന്നും റിപ്പോര്‍ട്ട് പറയുന്നു്. ചില പ്രദേശങ്ങളില്‍ വായു മലിനീകരണത്തിെന്റ തോത് കുറക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പ്രദേശങ്ങളിലും മലിനീകരണം ഉയരുകയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് അധികകാലം മുന്നോട്ട് പോകാനാവില്ലെന്നാണ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ദീപാവലിക്ക് ശേഷം ഡല്‍ഹിയിലുണ്ടായ വായു മലനീകരണം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വായു മലനീകരണത്തിെന്റ ഫലമായി ഉണ്ടായ പുകമഞ്ഞുമൂലം ഡല്‍ഹി കുറേ ദിവസം നിശ്ചലമാവുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് നിര്‍ണായകമായ ഈ പഠനഫലം പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha