ചില ഭക്ഷണങ്ങള്‍ ആസത്മയ്ക്ക് കാരണമാകും

ആസ്തമയും ഭക്ഷണവും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ബന്ധമുണ്ടെന്ന് പറയേണ്ടിവരും. ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ ആസ്തമയ്ക്ക് കാരണമാകുന്നു എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. അതുകൊണ്ട് പാരമ്പര്യമായി ആസ്മ സാധ്യതയുള്ളവരും ശ്വസനസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരും ഭക്ഷണക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതു നന്നായിരിക്കും. ആസ്തമയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
കടയില്‍നിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം. ഇവ കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവുകളും ആസ്മയെ ത്വരിതപ്പെടുത്തും. ബേക്കറി പലഹാരങ്ങളില്‍ കൃത്രിമമായ മധുരമാണ് ചേര്‍ത്തിരിക്കുന്നത്. ഇതു ശീലമാക്കുന്നത് ആസ്മയ്ക്ക് കാരണമായേക്കാം. വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക.
ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ഭാരക്കൂടുതലിനും കാരണമാകുമെന്ന് മറക്കേണ്ട. അമിതമായ മദ്യപാനാസക്തിയുള്ളവര്‍ക്ക് ആസ്മ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മദ്യം കഴിക്കുന്നവര്‍ കഴിവതും അത് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുക. പാലും പാലുല്‍പ്പന്നങ്ങളും ആസ്മയുള്ളവര്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. മിതമായ അളവില്‍ കുട്ടികള്‍ കഴിക്കുന്നതുകൊണ്ട് അപകടമില്ല. മുതിര്‍ന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അളവു പരിമിതപ്പെടുത്തുക.
https://www.facebook.com/Malayalivartha