മുടിക്ക് അഴക് നല്‍കാന്‍ പഞ്ചസാരയും തേനും

പെണ്‍കുട്ടികള്‍ക്ക് അഴക് നീളമുളള മുടിയാണ്. കാല്‍മുട്ടുവരെ നീണ്ടുകിടക്കുന്ന മുടിയഴകിനെകുറിച്ച് കവികള്‍ പോലും വര്‍ണ്ണിച്ചിട്ടുണ്ട്. ആഴകും ആരോഗ്യവുമുളള ഇടതൂര്‍ന്ന തലമുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഇല്ല. ഷാംപൂവും കണ്ടീഷനറുകളുമൊക്കെ ഉപയോഗിച്ച് മുടിക്കു പരമാവധി ഭംഗി നല്‍കാനും ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി ഇനി ആവശ്യമില്ലാതെ കാശ് കളയണമെന്നില്ല. അഴകും ആരോഗ്യവുമുളള മുടിക്ക് വേണ്ടി വീട്ടില്‍ തന്നെ ചില കൂട്ടുകള്‍ തയ്യാറാക്കാം.
ഒലിവ് ഓയിലിനു ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. കുഞ്ഞുങ്ങളുടെ ചര്‍മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒലിവ് ഓയില്‍ ഉത്തമമാണ്, അതുപോലെ മുടിയുടെ ഇഴയടുപ്പം കൂട്ടാനും ഒലീവ് ഓയില്‍ വളരെ നല്ലതാണ്. ഒരു ഒഴിഞ്ഞ ബോട്ടിലില്‍ ഒരു കപ്പ് ഷാംപൂ എടുക്കുക. എണ്ണമയമില്ലാത്ത മുടിയാണ് നിങ്ങള്‍ക്കെങ്കില്‍ ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. എണ്ണമയമുള്ള മുടിയാണെങ്കില്‍ ഒരു ടേബിള്‍സ്പൂണ്‍ ഓയില്‍ മതിയാകും. െ്രെഡ ആയ മുടി ഉള്ളവര്‍ കാല്‍കപ്പ് ഓയില്‍ എടുക്കുക. ശേഷം ബോട്ടില്‍ അടച്ചുവച്ച് നന്നായി കുലുക്കുക.ഉപയോഗത്തിനു മുമ്പു ബോട്ടില്‍ കുലുക്കിയ ശേഷം തലയില്‍ മസാജ് ചെയ്ത് കഴുകിക്കളയുക.
മുടിക്കും ശിരോചര്‍മത്തിനും ഒരുപോലെ ഉത്തമമാണ് പഞ്ചസാര. ഒരു സ്പൂണ്‍ പഞ്ചസാര ഷാംപൂവില്‍ ചേര്‍ക്കുക. ഇതുപയോഗിച്ച് തല കഴുകിയാല്‍ മുടിയുടെ കരുത്തു കൂടും. ശിരോചര്‍മത്തിനും ഗുണം ലഭിക്കും. മൃതകോശങ്ങളെ നീക്കാനും ഇത് ഉത്തമമാണ്. ഷാംപൂവിനൊപ്പം പഞ്ചസാര ചേര്‍ത്ത് തല കഴുകിയ ശേഷം കണ്ടീഷനറും ഉപയോഗിക്കാം. അര ടീസ്പൂണ്‍ തേന്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഷാംപൂവിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുക. മുടിക്കു തിളക്കം നല്‍കാന്‍ ഇതു സഹായിക്കും. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ഇഴയടുപ്പം വര്‍ധിപ്പിക്കാനും തിളക്കമുള്ള മുടിക്കും ഇത് ഉത്തമമാണ്. താരന്‍ അകറ്റന്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഷാംപൂവിനൊപ്പം അര ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുടി കഴുകുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും
https://www.facebook.com/Malayalivartha