നഖം കടിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ? ഉത്തരമിതാ!

ആരെങ്കിലും കൈനഖം കടിക്കുന്നതു കണ്ടാല്‍ അയാള്‍ ആകെ മാനസിക സമ്മര്‍ദത്തിലാണെന്നാണ് പൊതുവെയുള്ള ധാരണ. ജനസംഖ്യയുടെ 20-30 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് ടെന്‍ഷനുണ്ടാകുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴും നഖം കടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലുള്ളത്.
ജേര്‍ണല്‍ ഓഫ് ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്‌സ്പിരിമെന്റല്‍ സൈക്യാട്രി ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ നഖം കടിയേക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവരുടെ പഠനമനുസരിച്ച് പെര്‍ഫെക്ഷണലിസ്റ്റുകളായ (പൂര്‍ണതാവാദികള്‍) ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്. എന്തും പെര്‍ഫെക്ടായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍ ചെറിയ കാര്യങ്ങളില്‍പോലും വേഗത്തില്‍ ടെന്‍ഷനടിക്കും. ഇവര്‍ക്ക് ഒരിക്കലും ആനായാസകരമായി ഒരു കാര്യവും ചെയ്തുതീര്‍ക്കാനാകില്ല. മനസിലുണ്ടാകുന്ന ഈ ആധിയാണ് നഖം കടിയായും മറ്റും പുറത്തുവരുന്നത്.
ഇങ്ങനെ നഖം കടിക്കുന്നതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ല. മറിച്ച് അത് നമ്മുടെ എനര്‍ജി ലെവലില്‍ വ്യത്യാസം വരുത്തുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യുന്നു. ചെറുപ്പം മുതല്‍ നഖം കടിക്കുന്നവര്‍ക്ക് പ്രതിരോധശേഷി കൂടുതലായിരിക്കുമെന്നും പഠനം പറയുന്നു. നഖങ്ങള്‍ക്കിടയില്‍ ബാക്ടീരിയകളും മറ്റും ഉണ്ടാകും. നഖം കടിക്കുന്നതുവഴി ഇവ വയറ്റിലെത്തി സ്വാഭാവിക വാക്‌സിനായി പ്രതിരോധശേഷി വര്‍ധിപ്പിക്കുമത്രേ.
ഇത്രയൊക്കെയാണെങ്കിലും നഖം കടിക്കുന്നത് അത്ര നല്ല സ്വഭാവമല്ല!
https://www.facebook.com/Malayalivartha