ഏകാഗ്രതക്കുറവിന്റെ കാരണങ്ങള്‍

സമയത്തിന് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്തതും ജോലിക്കിടയില്‍ ശ്രദ്ധ മാറിപോകുന്നതുമെല്ലാം ഏകാഗ്രതകുറവിന്റെ ലക്ഷണങ്ങളാണ്. ഇന്ന് ഏകാഗ്രതയെ കൊല്ലുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സോഷ്യല്‍ മീഡി സൈറ്റുകളാണ്. പലതവണയായുളള സൈറ്റിലെ സന്ദര്‍ശനവും പുതി അപ്‌ഡേറ്റുകളും നിങ്ങളുടെ ചിന്താ രീതിയെ തന്നെ മാറ്റി മറിക്കും.
ജോലി സമയത്ത് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ കറാതിരുന്നാല്‍ ജോലിയില്‍ ഏകാഗ്രത കിട്ടും. നിര്‍ബന്ധമാണെങ്കില്‍ വിശ്രമസമയത്ത് സൈറ്റുകള്‍ ഉപയോഗിക്കുക. ജോലി സംബന്ധമായവയാണെങ്കില്‍ പോലും ഇടയ്ക്കിടെ ഇമെയിലുകള്‍ വരുന്നത് ഏകാഗ്രത നശിപ്പിക്കും.
ഗൗരവമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പ്രധാന ശല്യക്കാരനായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. ഒന്നിലധികം പ്രവര്‍ത്തികള്‍ ഒരേ സമയം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. വീട്ടിലെ കാര്യങ്ങളെ കുറിച്ച് ജോലി സമയത്ത് ചിന്തിക്കുന്നത് ജോലിയിലുളള ഏകാഗ്രത നഷ്ടപ്പെടുത്തും. മനസ്സിനെ അലട്ടുന്നവയും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ കടലാസ്സിലേക്ക് പകര്‍ത്തുന്നത് ചിന്തകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha