നഖം കടിക്കരുത് : കടിച്ചാല്‍....

നഖം കടിക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ എന്ത് കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കൊച്ചുകുട്ടികളോട് പറയാറുണ്ട് നഖം കടിച്ചാല്‍ അമ്മയക്ക്് വയ്യാതാകും എന്നൊക്കെ. അത് കുട്ടികളെ പേടിപ്പിക്കാന്‍ പറയുന്നതല്ല. നഖം കടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. 50 ശതമാനം വിഷവും ശരീരം പുറംതള്ളുന്നത് നഖത്തിലൂടെയാണ്.
ടെന്‍ഷല്‍ അടിക്കുമ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴുമാണ് കൂടതല്‍ ആളുകളും നഖം കടിക്കുന്നതെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. സ്ത്രീകളിലാണ് ഈ സ്വഭാവം കൂടുതലും കണ്ടു വരുന്നത്. എന്തും പെര്‍ഫെക്ടായി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലായി നഖം കടിക്കുന്നത്.ഇക്കൂട്ടര്‍ വേഗത്തില്‍ ടെന്‍ഷനടിക്കും. ഇവര്‍ക്ക് ഒരിക്കലും ആനായാസകരമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാകില്ല. ഈ ആധിയാണ് നഖം കടിയായി മാറുന്നത്.ജേര്‍ണല്‍ ഓഫ് ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്‌സ്പീരിമെന്റല്‍ സൈക്യാട്രിയുടെ പഠനത്തില്‍ നഖം കടിയേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha