Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി 26 റഫാല്‍ പോര്‍വിമാനങ്ങള്‍.. വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പിടും..63,000 കോടി രൂപയുടെ കരാർ..


നിർണായക വിവരങ്ങൾ..ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നിലെ പ്രധാന സാക്ഷി.. കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍.. എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്..


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

പേടി സ്വപ്‌നങ്ങള്‍ കാണുന്നതിന്റെ കാരണങ്ങള്‍ അറിയാം

28 MARCH 2017 11:26 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നം കാണാത്തവരാരുമില്ല. കുട്ടികളെന്നോ, മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ നാമെല്ലാവരും സ്വപ്നം കാണാറുണ്ട്. എന്നാല്‍ കണ്ട സ്വപ്നത്തെ ഓര്‍ത്തെടുത്ത് വെക്കാനുള്ള കഴിവ് നമ്മളിലോരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. അനുവാദം ചോദിക്കാതെ ഉറക്കത്തിനിടെ കടന്നു വന്ന് വിസ്മയകരമായ അനുഭവങ്ങള്‍ സമ്മാനിച്ചിട്ട് തിരിച്ചുപോകുന്നതാണ് സ്വപ്‌നങ്ങള്‍. സ്വപ്‌നങ്ങള്‍ പലതരത്തിലുണ്ട്. ചില സ്വപ്‌നങ്ങള്‍ നമ്മേ പേടി പെടുത്തും. മറ്റു ചിലത് സന്തോഷം നല്‍കും. ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങളുടെ അര്‍ത്ഥം തേടി ഉറങ്ങാതെ നേരം വെളുപ്പിക്കുന്നവരുമുണ്ട്. ഭയാനകമായ പേടി സ്വപ്‌നങ്ങള്‍ കാരണം ഉറങ്ങാന്‍ കഴിയാതിരിക്കുകയും അത് ദൈനദിന ജീവിത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ ഉറപ്പായും ഒരു മനോരോഗ വിദഗ്ദനെ കാണേണ്ടതുണ്ട്.

പേടി സ്വപ്നങ്ങള്‍ രണ്ട് തരത്തിലാണുള്ളത്. ഭയാനകവും അസുഖകരവുമായ അനുഭവം ഉളവാക്കുന്ന ഭീതി ജനകമായ പേടി സ്വപ്നങ്ങള്‍ (നൈറ്റ്‌മെയര്‍) ആണ് ഒന്നാമത്തേത്. അഭിമാനവും സംരക്ഷണവും അതിജീവനവുമൊക്കെയായി ബന്ധപ്പെട്ട നമ്മുടെ കഴിവുകള്‍ നഷ്ടപ്പെടുന്നതായോ, ഇത്തരം വിഷയങ്ങളില്‍ പരാജയം ഏറ്റുവാങ്ങുന്നതായോ ഒക്കെയാണ് ഇത്തരം സ്വപ്നങ്ങളുടെ അടിസ്ഥാന പ്രമേയം. അസുഖകരമായ ഇത്തരം സ്വപ്നങ്ങള്‍ മനസില്‍ ഭീതി സൃഷ്ടിക്കുകയും സ്വപ്നങ്ങള്‍ കണ്ട ഉടനെ തന്നെ വ്യക്തി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരുകയും, ഭീതിയും, നിരാശയും ഉത്കണ്ഠയുമൊക്കെ ചേര്‍ന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു.കണ്ട സ്വപ്നം സ്വപ്നാടകനില്‍ വല്ലാത്ത ഭീതിയായി കുറച്ചു നേരം നിലനില്‍ക്കുന്നത് മൂലം അത് പിന്നീടുള്ള ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. 

രണ്ടാമത്തേത് നൈറ്റ് ടെറര്‍ എന്ന് വിളിക്കപ്പെടുന്ന പേടി സ്വപ്നങ്ങളാണ്. നമ്മളെ വല്ലാതെ പേടിപ്പെടുത്തുന്നതും സംഭ്രമം ജനിപ്പിക്കുന്നതുമായ സ്വപ്നാനുഭവങ്ങളാണ് നൈറ്റ് ടെറര്‍. ഒരു നിലവിളിയോട് കൂടിയായിരിക്കും നൈറ്റ് ടെററില്‍ നിന്ന് സ്വപ്നം കാണുന്ന വ്യക്തി ഞെട്ടി ഉണര്‍ന്നെഴുന്നേല്‍ക്കുക. ചുറ്റുപാടുമുള്ള വസ്തുക്കളും സ്ഥലങ്ങളും ആളുകളുമൊക്കെ ഒരല്‍പ സമയത്തേക്ക് യാഥാര്‍ത്ഥ്യമല്ലെന്ന തോന്നല്‍ ഉണ്ടാകുകയും ചെയ്യാം. നൈറ്റ്‌മെയറിനെക്കാള്‍ കൂടുതല്‍ ഭയാനകമായ സ്വപ്നാനുഭവങ്ങളാണ് നൈറ്റ് ടെററിന്റെ സമയത്തുണ്ടാകുക. എന്നാല്‍ നൈറ്റ് ടെററില്‍ അതിന്റെ തീക്ഷ്ണത അല്‍പം കൂടുതലാണെന്ന് മാത്രം. അമിതമായ ഭയം മൂലം വ്യക്തി ചിലപ്പോള്‍ അലറി വിളിച്ച് പുറത്തേക്ക് ഓടാനും സാധ്യതയുണ്ട്. നൈറ്റ് ടെറര്‍ സ്വപ്നങ്ങളെ നൈറ്റ്‌മെയര്‍ പോലെ കൃത്യമായി വിവരിക്കാന്‍ സ്വപ്നാടകനു കഴിയില്ല എന്നത് ഇത്തരം സ്വപ്നാനുഭവങ്ങളുടെ ഒരു പ്രത്യേകതയാണ്. 

ഭയം എന്നത് പ്രധാന വികാരാനുഭവമായി നിലനില്‍ക്കേ തന്നെ അനിയന്ത്രിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, അമിതമായി വിയര്‍ക്കുക, വെപ്രാളം എന്നിവയൊക്കെ നൈറ്റ് മെയറിന്റെ ഭാഗായി ഉണ്ടാകാം. ഭയം ജനിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഇത്തരം സ്വപ്നങ്ങളില്‍ കടന്നു വരുമെങ്കിലും, മറ്റുള്ളവര്‍ പിന്‍തുടരുന്നതായുള്ള സ്വപ്നാനുഭവങ്ങളാണ് മുതിര്‍ന്നവരില്‍ കൂടുതലും ഉണ്ടാകുക. എന്നാല്‍ കുട്ടികളിലാകട്ടെ മൃഗങ്ങളോ, കഥയിലേയോ, ചിത്രങ്ങളിലേയോ കാര്‍ട്ടൂണുകളിലേയോ സാങ്കല്‍പിക കഥാപാത്രങ്ങളായിരിക്കുമെന്നു മാത്രം. കുട്ടികളിലാണ് നൈറ്റ്‌മെയര്‍ കൂടുതലായും കണ്ടു വരുന്നത്. നൈറ്റ്‌മെയര്‍ അനുഭവപ്പെട്ടതിനു ശേഷം തങ്ങള്‍ക്കുണ്ടായ ഭീതിയുണര്‍ത്തുന്ന സ്വപ്നാനുഭവത്തെക്കുറിച്ച് വളരെ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും. അതുപോലെ കണ്ട സ്വപ്നത്തെ അതേ ഭീതിയോടെ തന്നെ മറ്റുള്ളവരോട് കൃത്യമായി വിവരിച്ച് കൊടുക്കാനും കഴിയും. 

നമ്മുടെ ജീവിതാനുഭവങ്ങളുമൊക്കെയായി ബന്ധപ്പെട്ടായിരിക്കും നാം കാണുന്ന സ്വപ്നങ്ങള്‍ എല്ലാം തന്നെ. കുട്ടികളില്‍ ഉണ്ടാകുന്ന പേടി സ്വപ്നങ്ങള്‍ അവരുടെ സ്വാഭാവികമായ വൈകാരിക വികാസത്തിന്റെ ഭാഗമായി കണക്കാക്കാം. മുതിര്‍ന്നവരുടെ നൈറ്റ് ടെററിനു കാരണമായി പഠനങ്ങള്‍ പറയുന്നത് മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങളാണ്. അപസ്മാരം, കാന്‍സര്‍, ചില മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, ശാരീരിക അസുഖങ്ങള്‍, മദ്യം എന്നിവയൊക്കെ പേടി സ്വപ്നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ സ്വപ്നാടകന് ഇല്ലെങ്കില്‍ മാനസികമായ ഘടകങ്ങളാണ് പേടിപ്പെടുത്തുന്നതും, സംഭ്രമം ജനിപ്പിക്കുന്നതിനും പിന്നില്‍ എന്ന് ഉറപ്പിക്കാം. 

ഇത്തരം സ്വപ്നങ്ങള്‍ വിട്ടുമാറാതെ വളരെക്കാലം നീണ്ടുനില്‍ക്കുകയും അത് മാനസിക സമ്മര്‍ദത്തിന് കാരണമാകുകയും ചെയ്യുന്നെങ്കില്‍ ഇത്തരം സ്വപ്നങ്ങളെ മനഃശാസ്ത്രപരമായ ചികിത്സയിലൂടെ പരിഹരിക്കേണ്ടതുണ്ട്. ലൂസിഡ് ഡ്രീം തെറാപ്പി, ഇമേജറി റിഹേഴ്‌സല്‍ തെറാപ്പി, ഹിപ്‌നോ തെറാപ്പി, കൊഗ്‌നറ്റീവ് ബിഹേവിയര്‍ തെറാപ്പി തുടങ്ങി മനഃശാസ്ത്ര ചികിത്സയിലൂടെ പേടി സ്വപ്നങ്ങളെ പരിഹരിക്കാന്‍ കഴിയും. കൃത്യമായ ചികിത്സ നേടിയാല്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളെ മറന്ന് സുന്ദര സ്വപ്നങ്ങള്‍ കണ്ട് സ്വസ്ഥമായ മനസോടെ നേരം പുലരും വരെ ഉറങ്ങാന്‍ കഴിയും.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സജിൽ മമ്പാടിൻ്റെ ഡർബി ആരംഭിച്ചു  (1 hour ago)

ഫ്രാന്‍സുമായി കരാറില്‍ ഇന്ന് ഒപ്പിടും  (1 hour ago)

മരിക്കുമ്പോൾ വയറിൽ ഭക്ഷണത്തിന്റെ ഒരു തരിപോലും ഉണ്ടായിരുന്നില്ല; ഒടുവിൽ അവൾക്ക് നീതി  (1 hour ago)

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത; നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരം - രമേശ് ചെന്നിത്തല  (1 hour ago)

താര ശോഭയിൽ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ( യു.കെ.ഓക്കെ) യുടെ മ്യൂസിക്ക് പ്രകാശനം നടന്നു  (1 hour ago)

നാട്ടിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍; യുകെയിലേക്ക് എത്തിയതിന് പിന്നാലെ, ആരോഗ്യനില വഷളായി: ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി 31കാരി  (1 hour ago)

 രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോ സോംഗ് എത്തി  (1 hour ago)

റാപ്പർ വേടനെതിരെ ലഹരി ഉപയോ​ഗിച്ചതിന്റെ പേരിൽ നടപടി  (1 hour ago)

INDIA NIA വഴികാട്ടിയായത് ആദിൽ  (2 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ഭീഷണി സന്ദേശം; വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ വലഞ്ഞ് പോലീസ്  (2 hours ago)

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല  (2 hours ago)

വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍; മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

കഞ്ചാവ് ഉപയോഗിക്കുമെന്ന് സമ്മതിച്ച് വേടൻ; നിയമ നടപടിക്ക് ശേഷം വിട്ടയക്കും...  (3 hours ago)

കോട്ടയത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് പോലീസ് കസ്റ്റഡിയിൽ  (3 hours ago)

Malayali Vartha Recommends