മൊബൈല്‍ ഫോണ്‍ കൂടുതല്‍ നേരം ഉപയോഗിച്ചാല്‍...

ആവശ്യത്തിന് മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അമതി റേഡിയേഷന്‍ തലച്ചോറിലെ സ്വാഭാവിക പ്രവര്‍ത്തനത്തെ ബാധിക്കും. മൊബൈല്‍ കൂടുതല്‍ നേരം ചെവിയോട് ചേര്‍ത്ത് പിടിച്ചുകൊണ്ടിരുന്നാല്‍ ഫോണ്‍ ചൂടാവും. ഇത് ചെവി വേദനയ്ക്കും തലവേദനയ്ക്കും കാരണമാകും. കൂടുതല്‍ നേരം സംസാരിക്കുന്നതിന് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ലൗഡ് സ്പീക്കര്‍ വെച്ച് സംസാരിക്കുക.
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ നല്‍കാതിരിക്കുക. കുട്ടുകളുടെ തലയോട്ടി മൃദുവായതിനാല്‍ അനാവിശ്യമായി റേഡിയേഷനുകള്‍ ഏല്‍ക്കുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കും. വയര്‍ ഹെഡ് ഫോണുകള്‍ ആന്റിന പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ സംസാരിക്കുന്ന സമയത്ത് കൂടുതല്‍ റേഡിയേഷന്‍ ആഗീരണം ചെയ്യും. അതുകൊണ്ടു വയര്‍ ഹെഡ് ഫോണുകള്‍ കുടുതല്‍ നേരം ചെവിയില്‍ വെച്ചുകൊണ്ടിരിക്കരുത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ തുടങ്ങിയവയ്ക്കടുത്ത് വെച്ച് മൊബൈല്‍ ഉപയോഗിക്കരുത്. വാഹനങ്ങളില്‍ ഇരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നത് അമിത റേഡിയേഷന്‍ ഉണ്ടാക്കും.
ശരീരത്തിന്റെ കീഴ് ഭാഗങ്ങള്‍ മുകള്‍ ഭാഗങ്ങളേക്കാള്‍ റേഡിയേഷന്‍ ആഗീരണം ചെയ്യുന്നതിനാല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ച് ഹെഡ്‌ഫോണിലൂടെ സംസാരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ മൊബൈല്‍ ഇടുന്നത് ഹൃദയത്തില്‍ റേഡിയേഷനടിക്കാന്‍ കാരണമാകും. ഏറ്റവും കൂടതുല്‍ റേഡിയഷന്‍ വരുന്നത് കണക്ട് ചെയ്യുന്ന സമയത്ത് ആയതിനാല്‍ റിങ് കിട്ടിയതിനുശേഷം മാത്രമേ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവു.
https://www.facebook.com/Malayalivartha