നിങ്ങള്‍ സൈബര്‍ സെക്‌സിന് അടിമയാണോ?

ലൈംഗികതാല്‍പര്യത്തോടെ അശ്ലീലസൈറ്റുകള്‍ നോക്കുന്നവരാണ് ഇന്റര്‍നെറ്റ് സന്ദര്‍ശകരില്‍ 60% പേരും. വിശാലമായ ലൈംഗിക സാധ്യതകളാണ് സൈബര്‍ലോകം തുറന്നിടുന്നത്. ലൈംഗിക ചിത്രങ്ങള്‍ കാണുകയും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനപ്പുറം ആണ്‍/പെണ്‍ വേശ്യകളുടെ സങ്കേതങ്ങളിലേക്കുള്ള ക്ഷണം, സ്വന്തം ലൈംഗികത ചിത്രീകരിച്ചു സുഖം തേടുവാനോ പണം സമ്പാദിക്കുവാനോ ഉള്ള മാര്‍ഗങ്ങള്‍, അചേതനവസ്തുക്കളില്‍ ലൈംഗികതാല്‍പര്യം കണ്ടെത്താനുള്ള വഴികള്‍ (ഫെറ്റിഷിസം), ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി അങ്ങനെ നീളുന്നു അത്.
ഇന്റര്‍നെറ്റില്‍ ലൈംഗികത തേടുന്നവരില്‍ അഞ്ചു മുതല്‍ 10 ശതമാനം വരെയാളുകള്‍ അടിമകളാകുകയാണ്. ലൈംഗികഭാവനകള്‍, രതികഥകള്‍, ലൈംഗിക സാധ്യതയുള്ള പരസ്യങ്ങള്‍, ലൈംഗിക ഗെയിമുകള്‍, ചാറ്റ് റൂമുകള്‍, ലൈംഗിക പങ്കാളിയെ തിരയുവാനും പരിചയപ്പെടുവാനും സന്ധിക്കുവാനും അവസരമെടുക്കുന്ന ഫോറമുകള്‍ അങ്ങനെ അനന്തമായി നീളുന്ന അവസരങ്ങളിലേതെങ്കിലും ചിലതില്‍ കുടുങ്ങി അടിമയാകുന്നവരുടെ എണ്ണവും കുറവല്ല. സൈബര്‍ സെക്‌സ്/ ഇ-സെക്‌സിനു അടിമയാകുന്നത് സ്വയം തിരിച്ചറിയാതെ പോകുന്നത് തീവ്രമായ അടിമത്തത്തിലേക്ക് നയിക്കുന്നു.
സൈബര്‍ സെക്‌സിന് അടമയാണോ എന്ന് സ്വയം തിരിച്ചറിയാതെ പോയാല്‍ അത് നിങ്ങളെ തീവ്രമായ അടിമത്തത്തിലേക്ക് നയിക്കും. സൈബര്‍ സെക്‌സിന് അടിമയാണോ എന്ന് സ്വയം തിരിച്ചറിയാനുളള ചില വഴികളെ കുറിച്ചറിയാം.
* പാളിയുമായി ബന്ധപ്പെടുമ്പോള്‍ അശ്ലീല ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ടോ ?ഉ
* യാര്‍ഥ ലൈംഗികതയില്‍ നിന്ന് പോലും ഒഴിഞ്ഞു മാറി ഓണ്‍ലൈന്‍/സൈബര്‍ സെക്‌സ് തേടി പോകാറുണ്ടോ ?
* ജോലി സമയത്തോ ഗൗരവമേറിയ മറ്റ് പ്രവൃത്തികള്‍ക്കിടയിലോ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഡിജിറ്റല്‍ സെക്‌സ് തിരയാറുണ്ടോ ?
* സ്വാഭാവികമായതോ പ്രകൃതി വിരുദ്ധമായതോ കുറ്റ കൃത്യമായി പരിഗണിക്കുന്നതോ ആയ ലൈംഗിക പ്രവൃത്തികളുടെ ചിത്രം മനസ്സില്‍ സദാ തങ്ങി നില്‍ക്കുകയോ അസ്വസ്ഥമാക്കുകയോ ചെയ്യാറുണ്ടോ ?
* മുന്‍കൂട്ടി തീരുമാനിച്ചതിലും കൂടുതല്‍ സമയം അശ്ലീലചിത്രങ്ങള്‍ കണ്ടിരിക്കാറുണ്ടോ ?
* എല്ലാ ദിവസവും തന്നെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുവാനോ, വീഡിയോ കാണുവാനോ നിങ്ങള്‍ ബോധപൂര്‍വം സമയം കണ്ടെത്താറുണ്ടോ ?
* സൈബര്‍ സെക്‌സിനു വേണ്ടി ചെലവഴിക്കുന്ന സമയം ദിനംപ്രതി കൂടി വരുന്നുണ്ടോ ?
* സൈബര്‍ സെക്‌സിനു തടസ്സമുണ്ടായാല്‍ അസ്വസ്ഥത. ദേഷ്യം. പിരിമുറുക്കം ഇവ ഉണ്ടാവുകയോ സൈബര്‍ സെക്‌സ് ആരംഭിച്ചാല്‍ ആ അസ്വാസ്ഥ്യങ്ങള്‍ മാറുന്ന അവസ്ഥയോ ഉണ്ടാകാറുണ്ടോ ?
* സൈബര്‍ ലൈംഗികതയിലൂടെയല്ലാതെ ഉത്തേജനം സാധ്യമാകാതെ വരുന്നുണ്ടോ ?
* ഒരു ദിവസം തന്നെ ഒന്നിലധികം തവണ സൈബര്‍ സെക്‌സിലേക്കു പോകാനുള്ള അതിയായ താല്‍പര്യം ഉണ്ടാകാറുണ്ടോ ?
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൈബര്‍ സെക്‌സിന് അടിമായാണോ എന്ന് സ്വയം തിരിച്ചറിയുകയും അതില്‍ നിന്നി രക്ഷനേടുകയും ചെയ്യാം.
https://www.facebook.com/Malayalivartha