താരന് അകറ്റി മുടിയെ സംരക്ഷിക്കൂ
തലമുടിയുടെ ഭംഗിയാണ് ആദ്യം ഏവരും ശ്രദ്ധിക്കുന്നത്. തിളക്കവും നീളവുമുളള നല്ല തലമുടി എല്ലാരും ഇഷ്ടപെടും. തലമുടിയെ ബാധിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് താരന്‍. തലമുടി കൊഴിയുന്നതിന്റെ പ്രധാന കാരണം താരനാണ്. സാധാരണ ഗതിയില്‍ ഒരു ദിവസം ആരോഗ്യമുള്ള ഒരു വ്യക്തിയുടെ തലയില്‍നിന്നും നൂറു മുടികള്‍ കൊഴിഞ്ഞുപോകാറുണ്ട്. താരന്‍ പിടിപെടുന്ന ഒരാളിന്റെ തലയില്‍നിന്നും ശരാശരി കൊഴിച്ചില്‍ നൂറ്റമ്പത് മുടികള്‍ വീതമാണ്. താരന്റെ ലക്ഷണം മുടിയിലെ വെളുത്ത പൊടികളാണ്. മുടിയുടെ സ്‌കാര്‍പ്പില്‍ (മൂട്ടില്‍) ചൊറിച്ചിലും അനുഭവപ്പെടുന്നു. വേണ്ടവിധത്തില്‍ രക്തയോട്ടവും വൃത്തിയും ഇല്ലാതിരിക്കുക.
അണുക്കള്‍ കടന്നുകൂടുക തുടങ്ങിയവയാണ് പ്രധാനമായി താരന് കാരണമായി മാറുന്നത്. താരനുള്ളവര്‍ക്ക് മുഖക്കുരു ഉണ്ടാകാനുള്ള സാദ്ധ്യത ഏറെ കൂടുതലാണ്. ഡാന്‍ഡ്രഫ് (താരന്‍) വിരുദ്ധ ഷാമ്പുകള്‍ വിപണികളില്‍ ലഭ്യമാണെങ്കിലും തലയില്‍ താളി ഉപയോഗിച്ചുള്ള തേച്ചുകുളി പതിവാക്കിയാല്‍ താരന്‍ ഒഴിവാക്കാം. താളി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. എന്നിട്ട് കഴുകിക്കളഞ്ഞ് ചെറുനാരങ്ങാ നീര് മുടിയുടെ സ്‌കാര്‍പ്പില്‍ പുരട്ടി ആവി പിടിക്കുന്നത് താരന്‍ ഒഴിവാക്കാനുള്ള പഴയ രീതിയാണ്. ഇത് ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റിയ ചെലവ് കുറഞ്ഞ ഒരു ചികിത്സയാണ്. ബ്യൂട്ടിപാര്‍ലറുകളില്‍ ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റ് ശാസ്ത്രീയമായി ചെയ്തുവരുന്നു.
https://www.facebook.com/Malayalivartha