ആത്മഹത്യാപ്രവണത തിരിച്ചറിയാം
ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. വിഷാദ രോഗത്തിന് അടിമപ്പെട്ടവര്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതില്‍ അത്ഭുതമില്ല. അത്മഹത്യാപ്രവണതയുളളവരെ തിരിച്ചറിയാന്‍ സാധിച്ചാല്‍ അത്മഹത്യയില്‍ നിന്ന് അവരെ തടയാന്‍ സാധിക്കും. ജീവനൊടുക്കാന്‍ തോന്നുന്നവര്‍ തുറന്നു സംസാരിക്കട്ടെ. ആത്മഹത്യയെക്കുറിച്ച് തുറന്നുള്ള സംസാരം എന്തായാലും ആത്മഹത്യയ്ക്കു പ്രകോപനം ആവില്ല. മനസ്സു തുറക്കുന്നത്, ആത്മഹത്യാ ചിന്തയെ പിന്നോട്ടു വലിക്കാന്‍ സഹായിക്കുകയും ചെയ്യും.
ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാമെന്നാ നോക്കാം. ജീവനൊടുക്കുമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും. ഞാന്‍ മരിച്ചാലും ആര്‍ക്കും കുഴപ്പമില്ലെന്നുള്ള പല്ലവി. മരിക്കാനുള്ള വഴികളും സാമഗ്രികളും ഇന്റര്‍നെറ്റിലോ പുസ്തകങ്ങളിലോ തിരയുക. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും യാത്രപറയുക. പ്രിയപ്പെട്ട സാധനങ്ങള്‍ ഉപേക്ഷിക്കുക.വില്‍പത്രം എഴുതുക. എന്നിവ ഇത്തരം ആളുകളുടെ രീതിയാണ്.
ആത്മഹത്യാമുനമ്പില്‍ നിക്കുന്നവരെയും തിരച്ചറിയാം.നമുന്‍പ് ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍. മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെട്ടവര്‍. കടുത്ത വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവര്‍. ദീര്‍ഘകാലമായി രോഗത്തിന് അടിമപ്പെട്ടവര്‍. വിവേചനവും ദുരുപയോഗവും കൊടുംക്രൂരതയും അനുഭവിച്ചവര്‍. സാമൂഹികമായി ഒറ്റപ്പെട്ടവര്‍ എന്നിവര്‍ എപ്പോവേണമെങ്കിലും അത്മഹത്യക്ക് ശ്രമിക്കാം.
ആത്മഹത്യക്ക് ശ്രമിക്കുന്നവരെ പിന്‍തിരിപ്പിക്കാനും അതില്‍ നിന്നും അവരെ രക്ഷപ്പെടുത്താനം നമുക്ക് സാധിക്കും. ശാന്തമായ ഒരു സ്ഥലത്തിരുന്ന് സമയമെടുത്ത് അവരോടു സംസാരിക്കുക. അവരുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ഒരാളുണ്ടെന്ന തോന്നല്‍ തന്നെ വലിയ ആശ്വാസമാവും സൃഷ്ടിക്കുക. ഒരു ഡോക്ടറെയോ മനഃശാസ്ത്രജ്ഞനെയോ കൗണ്‍സിലറെയോ ഒക്കെ സമീപിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുക.
ഡോക്ടറെ കാണാന്‍ അപ്പോയ്ന്റ്‌മെന്റ് എടുത്തു കൊടുക്കുകയും കൂടെ പോവുകയും ചെയ്യുക. അപകടം ആസന്നമാണെന്ന തോന്നലുണ്ടെങ്കില്‍ അയാളെ ഒരിക്കലും ഒറ്റയ്ക്കാക്കി പോകരുത്. കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി പ്രഫഷനലുകളെ ഉടന്‍ തേടുകയും വേണം. ജീവനൊടുക്കാനുള്ള സാഹചര്യങ്ങളില്‍ നിന്നു പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുക– ആയുധങ്ങളും അപകടകരമായ മരുന്നുകളും ഒക്കെ അവരുടെ സമീപത്തുനിന്ന് നീക്കം ചെയ്യുക അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുക
https://www.facebook.com/Malayalivartha