കോപം നിയന്ത്രിക്കാന്‍ ചില വഴികള്‍
ദേഷ്യം എന്ന വികാരം എല്ലാവരിലും ഉണ്ട്. എന്നാല്‍ ചിലര്‍ക്ക് അത് നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അങ്ങനെ വരുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. മറ്റുള്ളവര്‍ ദേഷ്യം പിടിച്ച് പൊട്ടിതെറിക്കുന്നത് കാണുമ്പോഴാണ് ശരിക്കും ദേഷ്യം എത്രത്തോളം അരോചകമാണെന്ന് മനസിലാകുന്നത്. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നതാണ് പലരുടെയും പരാതി. എന്നാല്‍ ഇനി അങ്ങനൊരു പരാതി വേണ്ട. ദേഷ്യം നിയന്ത്രിക്കുന്നതിനുളള ചില വഴികളെ കുറിച്ചറിയാം.
പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുന്നത് വളരെ നല്ലതാണ്. ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നുവെങ്കില്‍ ആദ്യം മനസ്സില്‍ തോന്നുന്നത് വിളിച്ചു പറയാതിരിക്കുക.ഇനി, ശ്വാസം നന്നായി വലിച്ചുവിടുന്നതും ഒരു സഹായമാണ്. എല്ലാ വശവും കാണാന്‍ ശ്രമിക്കുകന്നത് ദേഷ്യം ഇല്ലാതാക്കും. ചിലപ്പോള്‍, നിങ്ങളെ ദേഷ്യം പിടിപ്പിച്ച കാര്യത്തിന്റെ ഒരു വശം മാത്രമായിരിക്കാം നിങ്ങള്‍ കാണുന്നത്. പ്രത്യേകിച്ച്, നിങ്ങളെ വിഷമിപ്പിച്ച ഭാഗം. എന്നാല്‍ കാര്യത്തിന്റെ മറുവശവും കാണാന്‍ ശ്രമിക്കുക.
കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകുക എന്നാല്‍ മനസിന് ആശ്വാ!സം കിട്ടുന്നതായിരിക്കും. അതിന് ശേഷം, നടന്ന കാര്യത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കാതെ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുക. അത് ദേഷ്യം തണുക്കാന്‍ സഹായിക്കും. വിട്ടുകളയാന്‍ പഠിക്കുക, ചെറിയ കാര്യങ്ങളാണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നതെങ്കില്‍ അത് വിട്ട് കളയാന്‍ ശ്രമിക്കണം. ഇത് ദേഷ്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha