ലൈംഗിക വിദ്യാഭ്യാസം നമുക്കും വേണ്ടേ?
സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കണമോ എന്നത് ഇന്നും ചര്‍ച്ചാവിഷയമാണ്. ലൈംഗിക വിദ്യാഭ്യാസം നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്നും രക്ഷിക്കുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. നമ്മുടെ അയല്‍ രാജ്യമായ ചൈന സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പാഠ്യക്രമം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഗ്രേഡ് 2 ല്‍ പഠിക്കുന്ന ഒരു കുട്ടി ലിം സമത്വത്തെ കുറിച്ചും പ്രത്യുത്പാദന പ്രക്രിയയെ കുറിച്ചുമെല്ലാം അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതു വിശദീകരിക്കുന്ന ഗ്രാഫിക് ചിത്രങ്ങളാണ് പാഠപുസ്തകത്തിന്റെ ഹൈലൈറ്റ്. ശരിയല്ലാത്ത സ്പര്‍ശനം എങ്ങനെ തിരിച്ചറിയാം എന്നു പഠിപ്പിക്കുന്ന പാഠപുസ്‌കം, ലൈംഗിക ചൂഷകര്‍ അപരിചിതര്‍ തന്നെയാകണമെന്നില്ല, മറിച്ച് ബന്ധുക്കളോ പരിചയക്കാരോ ആകാമെന്ന പാഠവും പകര്‍ന്നു നല്‍കുന്നു. കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ രൂപത്തിലാണ് ഇവയുടെ അവതരണം.
ഗ്രേഡ് അഞ്ചിലെ പാഠപുസ്തകം ലൈംഗിക രോഗങ്ങളെക്കുറിച്ചും കോണ്ടം അടക്കമുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റിയും വ്യക്തികളുടെ ലൈംഗിക തിരഞ്ഞെടുപ്പുകളെപ്പറ്റിയും െ്രെപമറി തലത്തിലെ പാഠപുസ്തകങ്ങള്‍ വിശദീകരിക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികത ചര്‍ച്ച ചെയ്യുന്ന പാഠപുസ്തകം, ലൈംഗിക താത്പര്യങ്ങള്‍ എന്തുതന്നെയായാലും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടേണ്ടതാണെന്നും കുട്ടികളെ ഓര്‍മിപ്പിക്കുന്നു. സുരക്ഷിത ലൈംഗികതയെക്കുറിച്ച് ചൈനയിലെ യുവാക്കള്‍ ബോധവാന്മാരല്ല എന്ന കണ്ടെത്തലാണ് അധികൃതരെ പുതിയ പാഠ്യക്രമം രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്. എച്ച്‌ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ പടരാന്‍ ഈ അജ്ഞത കാരണമാകുന്നുണ്ട്. എന്നാല്‍ പുരോഗമനാത്മകമായ ഈ പുതിയ പാഠ്യക്രമത്തിനു നേരെ വാളോങ്ങുന്നവരും ചൈനയില്‍ കുറവല്ല.
കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്നു രക്ഷിക്കാന്‍ ഒളിയും മറയുമൊന്നുമില്ലാതെ ഇക്കാര്യങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കേണ്ട സമയമായെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നു. പ്രസിദ്ധീകരണത്തിനു മുന്‍പു കര്‍ശനമായ പരിശോധനയ്ക്ക് വിധേയമായവയാണ് പുസ്തകങ്ങളെന്ന് പ്രസാധകരായ ബെയ്ജിങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റി പബ്ലിഷിങ് ഗ്രൂപ്പ് വ്യക്തമാക്കി. ചൈനയിലെ എല്‍ജിബിടി സമൂഹം പുതിയ പാഠ്യക്രമത്തെ സ്വാഗതം ചെയ്തു. പല കാര്യങ്ങളിലും ചൈനയേക്കാള്‍ 10 വര്‍ഷമെങ്കിലും പിന്നിലായ നാം സെക്‌സ് എജ്യുക്കേഷന്റെ കാര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha