ചര്‍മ്മ സംരക്ഷണത്തിന് കറിവേപ്പില
കറിവേപ്പിലയില്ലത്ത അടുക്കളയില്ല. കറികള്‍ക്ക് സ്വാദ് നല്‍കാന്‍ കറിവേപ്പില നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ കറികള്‍ക്ക് മാത്രമല്ല നമ്മുടെ ചര്‍മ്മ സംരക്ഷണത്തിലും കറിവേപ്പില മുന്നിലാണ്. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമ്മുടെ സൗന്ദര്യം സംരക്ഷിക്കാം. എങ്ങനെ കറിവേപ്പില നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു എന്ന് നോക്കാം.
കറിവേപ്പിലയും മഞ്ഞളും അരച്ച് മുഖത്ത് തേച്ചാല്‍ ഇത് മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ ഒഴിവാക്കാം. കറിവേപ്പിലും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തേച്ചാല്‍ ചര്‍മ്മത്തിന് നിറവും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു. കറിവേപ്പില പാലില്‍ മിക്‌സ് ചെയ്ത് തിളപ്പിക്കാം.
തണുത്ത ശേഷം ഈ പാലു കൊണ്ട് മുഖം കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ഏത് പ്രശ്‌നത്തേയും പരിഹരിയ്ക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, പ്രാണികളുടെ ഉപദ്രവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇതൊരു പരിഹാരമാണ്.
https://www.facebook.com/Malayalivartha