പല്ലിന്റെ കറകളയാന്‍ ഇതാ അഞ്ച് വഴികള്‍

മുഖത്തിന് ഭംഗി നല്‍കുന്നത് ചിരിയാണ്. ചിരിക്കുന്ന മുഖം ആരും ഇഷ്ടപ്പെടും. എന്നല്‍ ചിരിക്ക് ഭംഗി നല്‍കുന്നത് വൃത്തിയുളള നല്ല വെളുത്ത പല്ലുകളാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പല്ല് സുന്ദരമാക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.
* പല്ലിലെ കറ വിട്ടുമാറാന്‍ ചെറുനാരങ്ങാനീരില്‍ പൊടിച്ച ഉപ്പ് ചേര്‍ത്ത് പല്ല് തേയ്ക്കുക.
* പല്ലിലെ കറ കളയാന്‍ ആഴ്ചയിലൊരിക്കല്‍ ബേക്കിങ് സോഡ (സോഡാ പൊടി) ഉപയോഗിച്ച് പല്ല് തേയ്ക്കുക.
* ബ്രഷ് ചെയ്യുമ്പോള്‍ എപ്പോഴും സോഫ്റ്റ് ബ്രഷ് തിരഞ്ഞെടുക്കുന്നത് പല്ലിന്റെ തിളക്കം വര്‍ധിപ്പിക്കുകയും പല്ലിന്റെ വിടവുകളിലേക്ക് ഇറങ്ങിച്ചെന്ന് വൃത്തിയാക്കുകയും ചെയ്യും
* പല്ലുകള്‍ക്ക് നല്ല വെളുത്ത നിറം ലഭിക്കാന്‍ അല്പം ബേക്കിങ് സോഡ, അല്പം നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുക.
* ആര്യ വേപ്പിന്റെ തണ്ട് ചതച്ച് ബ്രഷ് ചെയ്യുക.
https://www.facebook.com/Malayalivartha