ഇരുട്ടത്ത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് അന്ധതയ്ക്ക് കാരണമാകും

പ്രകാശമില്ലാത്ത മുറിയില്‍ സ്മാര്‍ട്ട് ഫോണില്‍ തുടര്‍ച്ചയായി ചാറ്റ് ചെയ്യുന്നത് അന്ധതയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ട്രാന്‍സിയെന്റ് സ്മാര്‍ട്ട്‌ഫോണ്‍ ബ്ലൈന്‍ഡ്‌നെസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ എന്ന ജേണലില്‍ ലണ്ടന്‍ മൂര്‍ഫീല്‍ഡ്‌സ് ഐ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിസ്റ്റ് ആണ് ഇതേക്കുറിച്ച് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കിടന്നുകൊണ്ട് സ്മാര്‍ട്ട് ഫോണില്‍ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ രണ്ടു കണ്ണുകള്‍ക്ക് ലഭിക്കുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്ഥമായിരിക്കും. ഇതാണ് ഗുരുതരമായ കാഴ്ച വൈകല്യത്തിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരീക്ഷണം നടത്തിയ ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയത്.
ലക്ഷണം ആദ്യം കണ്ടത് ഇംഗ്ലണ്ടില്‍ 22 വയസുകാരി യുവതിയിലാണ്. രാത്രി ഉറങ്ങും മുന്‍പ് ദീര്‍ഘനേരം ഇവര്‍ ഫോണില്‍ ചാറ്റ് ചെയ്യന്നത് പതിവായിരുന്നു. ഇടതുവശം ചെരിഞ്ഞു കൊണ്ടു കിടന്നായിരുന്നു ചാറ്റിങ്. അതുകൊണ്ടുതന്നെ വലതു കണ്ണിനായിരുന്നു ആയാസം നല്‍കിയിരുന്നത്. ഇടതു കണ്ണ് മിക്കപ്പോഴും തലയിണ കൊണ്ടു മറഞ്ഞ അവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ വലതു കണ്ണിന്റെ കാഴ്ച മാത്രമാണ് നഷ്ടപ്പെട്ടത്. 40 വയസുകാരിയാണ് ഇതേ പ്രശ്‌നം മൂലം കാഴ്ച നഷ്ടപ്പെട്ട മറ്റൊരാള്‍. നേരം പുലരും മുന്‍പ് ഉണര്‍ന്ന് കിടക്കയില്‍ കിടന്നുകൊണ്ട് സ്മാര്‍ട്ട് ഫോണില്‍ പത്രങ്ങള്‍ വായിക്കുന്നതായിരുന്നു ഇവരുടെ ശീലം. ഒരു വര്‍ഷത്തോളമായി ഈ പതിവ് തുടങ്ങിയിട്ട്. ഇപ്പോള്‍ ഇവരുടെ ഒരു കണ്ണിന്റെയും കാഴ്ചയ്ക്ക് തകരാറായി.
https://www.facebook.com/Malayalivartha