ദിവസവും കാപ്പികുടിച്ചാല്‍ ലിവര്‍ സിറോസിസില്‍ നിന്ന് രക്ഷപ്പെടാം

കാപ്പി ഒരിക്കലും വില്ലനല്ല. ദിവസവും കാപ്പികുടി ശീലമാക്കിയാല്‍ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ് തുടങ്ങിയ രോഗങ്ങളെ അകറ്റിനിര്‍ത്തുമെന്നാണ്. കരളിന്റെ ആരോഗ്യത്തിന് കാപ്പികുടി നല്ലൊരു ശീലമാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ പ്രമുഖ ലിവര്‍ സ്‌പെഷ്യലിസ്റ്റായ പ്രൊഫസര്‍ ഗ്രാമേ അലക്‌സാണ്ടര്‍ പറയുന്നത്.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള കരള്‍ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതോടൊപ്പം ഇതിനോടനുബന്ധിച്ച് മറ്റു രോഗങ്ങള്‍ വരാതെ സംരക്ഷിക്കാനും കാപ്പികുടിക്ക് കഴിയും. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു വര്‍ഷത്തില്‍ കൂടുതല്‍ പേര് മരണപ്പെടുന്നത് കരള്‍ രോഗങ്ങള്‍ മൂലമാണ്. മദ്യം ഉപയോഗിക്കാത്തവര്‍ പോലും ഇന്ന് കരള്‍ രോഗം മൂലം ദുരിതം അനുഭവിക്കുന്നവരാണ്.
അമേരിക്കയിലും യുകെയിലുമെല്ലാം കരള്‍ രോഗത്തിനുള്ള പ്രധാന കാരണമായി പറയുന്നത് പൊണ്ണത്തടിയാണ്. പൊണ്ണത്തടി ഇല്ലാതാക്കാനും കാപ്പികുടിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തൊക്കെയാണെങ്കിലും യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിട്ടി പറയുന്നത് ദിവസവും 400 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ ഒരാളുടെ ശരീരത്തില്‍ എത്തിപ്പെടുന്നത് നല്ലതല്ല എന്നാണ്.
https://www.facebook.com/Malayalivartha