മുട്ടുവേദനയെ പ്രതിരോധിക്കാം

ഇന്നത്തെ ജീവിതരീതിയില്‍ ആരോഗ്യം ആരും ശ്രദ്ധിക്കാറില്ല. അതിനാല്‍ തന്നെ ആരോഗ്യപരമായ പല ബുദ്ധിമുട്ടുകളും നമ്മള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് മുട്ട് വേദന. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന അസുഖമാണ് മു്ട്ടുവേദന. അസഹനീയമായ മുട്ടുവേദനയെ എങ്ങനെ പ്രതിരോധിക്കാമെന്ന് നമുക്ക് നോക്കാം.
ശരിയായ പാദരക്ഷകള്‍ ധരിക്കുക. ഹൈഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് സ്ത്രീകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. അലസമായ ജീവിത ശൈലി ഉപേക്ഷിച്ച് കൂടുതല്‍ ഉന്‍മേഷത്തോടെ ജോലികളില്‍ ഏര്‍പ്പെടുക. അമിതമായ കായികാധ്വാനം ആവശ്യപ്പെടുന്ന ജോലികള്‍ സാവകാശത്തോടെ ചെയ്യുക. കൃത്യമായ ഇടവേളകളില്‍ ശരീര ഭാരം പരിശോധിക്കുക.
വണ്ണം കൂടിയാല്‍ സന്ധികള്‍ക്കും എല്ലുകള്‍ക്കും ജോലിഭാരം കൂടും. ഇത് പിന്നീട് മുട്ട് വേദനയ്ക്കു കാരണമാകും. ഇരുന്നു ചെയുന്ന ജോലികളാണെങ്കില്‍ പ്രത്യേകിച്ച് ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ ഇടക്ക് ബ്രേക്ക് എടുത്ത് എഴുന്നേറ്റു നില്‍ക്കുകയോ അല്പം നടക്കുകയോ ചെയ്യുക. കാല്‍സ്യവും വിറ്റാമിന്‍ ഡിയുമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പുകവലി ഉപേക്ഷിക്കുക.
https://www.facebook.com/Malayalivartha