ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കരുത്

ഉറങ്ങുമ്പോള്‍ ബ്രാ വേണമോ, വേണ്ടയോ എന്നതിനെപറ്റി പല അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. പല വിദഗ്ധരും അഭിപ്രായപ്പെടുന്നത് ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകുമെന്നാണ്. രക്തചംക്രമണത്തെ ബാധിക്കുന്ന ഒരു അടിവസ്ത്രമാണ് ബ്രാ. അതിനാല്‍ ഉറങ്ങുമ്പോള്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചര്‍മത്തെ ബാധിക്കാനുള്ള സാധ്യത കൂടാതെ ഇതിന്റെ പൂട്ടും വള്ളികളുമെല്ലാം ചര്‍മത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് ത്വക്കില്‍ അസ്വസ്ഥതയുണ്ടാക്കും.
കൂടുതല്‍ സമയം ഇതുപയോഗിക്കുന്നത് സിസ്റ്റ് പോലും ഉണ്ടാക്കും. അതിനാല്‍ അസ്വസ്ഥത തോന്നിയാലുടന്‍ ബ്രാ മാറ്റാന്‍ ശ്രദ്ധിക്കുക. ഫംഗസ് ബാധയ്ക്ക് കാരണമാകും ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ഫംഗസ് ബാധയ്ക്ക് കാരണമാകും. സ്തനങ്ങളുടെ അടിഭാഗത്തു നനവും ഉണ്ടാക്കും. അതിനാല്‍ ഉറങ്ങുമ്പോള്‍ ബ്രാ മാറ്റിയാല്‍ ബ്രസ്റ്റിനും ശ്വസിക്കാന്‍ അവസരം കിട്ടും. ഉറക്കത്തെ തടസ്സപ്പെടുത്തും ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
ഇറുകിയ ബ്രാ കൂടുതല്‍ കാലം ധരിക്കുന്നത് ചര്‍മ്മത്തില്‍ കുരുക്കളും നിറവ്യത്യാസം, കറുത്തപാടുകള്‍, ചൊറിച്ചില്‍ എന്നിവയുണ്ടാക്കാന്‍ കാരണമാകും. സ്തനങ്ങള്‍ തൂങ്ങുന്നത് ബ്രാ തടയുമെങ്കിലും ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട് ഉറക്കത്തില്‍ ഇത് ധരിക്കാതിരിക്കുന്നതാണ് നല്ലത്. സ്തനങ്ങള്‍ തൂങ്ങുന്നത് തടയാന്‍ ചില വ്യായാമങ്ങളും മറ്റും ചെയ്തു സ്തനങ്ങള്‍ സംരക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha