ദീര്‍ഘായുസ് വേണോ? നേരത്തെ വിവാഹിതരാകൂ

ദീര്‍ഘായുസ് ആഗ്രഹിയ്‌ക്കാത്തവര്‍ ചുരുങ്ങും. ഒരുപാടുകാലം ജീവിക്കാനാണ് എല്ലാർക്കും ആഗ്രഹം അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഈ ആഗ്രഹ സാഫല്യത്തിന് വളരെ നല്ല ഒരു പോംവഴി നിർദ്ദേശിക്കുന്നു. നേരത്തെ വിവാഹം കഴിക്കുക.
നാലായിരത്തോളം ആളുകളില്‍ നടത്തിയ ഗവേഷണമാണ് വേറിട്ട വസ്തുത കണ്ടെത്തിയിരിക്കുന്നത്. മധ്യ വയസിനു മുകളില്‍ ജീവിച്ചിരിക്കുന്നവരില്‍ അധികവും വിവാഹം കഴിച്ചവര്‍ മാത്രമാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.
മിക്ക ആൾക്കാരും അകാലത്തിൽ മരണമടയുന്നതിനു പ്രധാന കാരണം മാനസിക സമ്മർദ്ദമാണ്. ഇത് ഒഴിവാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് എന്തും തുറന്നുപറയാനും പങ്കുവെക്കാനുമുള്ള ഒരു കൂട്ട്.എകാന്തത ചിലപ്പോൾ ആത്മഹത്യയിലേക്കു വരെ എത്തിച്ചേക്കാം. ഏകാന്തത അമിത ഭക്ഷണത്തിനും അത് അമിത വണ്ണത്തിലേയ്ക്കും നയിക്കും.
നല്ല വ്യായാമവും ഉറക്കവും ആരോഗ്യം നിലനിർത്തി ആയുസ്സു വർധിപ്പിക്കാനുള്ള മാർഗ്ഗമാണ്. ദിവസവും ഒരു മണിക്കൂര്‍ ഏങ്കിലും വ്യയാമം ശീലിക്കണം. ശരീരത്തിന്റെ വിശ്രമാവസ്ഥയായ ഉറക്കം ആരോഗ്യത്തിനുള്ള മികച്ച വഴിയാണ്. കുറഞ്ഞത് ഏഴു മണിക്കൂര്‍ എങ്കിലും ഉറക്കം അത്യാവശ്യമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിനു ആവശ്യമായ വിശ്രമം ലഭിച്ചില്ലെങ്കില്‍ ശരീരത്തിനു കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരും. ഇതിനായി ഭക്ഷണം കൂടുതല്‍ കഴിക്കേണ്ടി വരും. എന്നാല്‍ ഇതു പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ശരീരത്തിനു സാധിക്കാതെ വരുകയും പിന്നാലെ ഹൃദയം വൃക്കകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
എല്ലാത്തിനും പുറമെ ശ്രദ്ധിക്കേണ്ട കാര്യമാണ് ദുശ്ശീലങ്ങളെ ഒഴിവാക്കേണ്ടത്. പുകവലിയും മദ്യപാനവും പടിക്കു പുറത്തേയ്ക്ക് നിര്‍ത്തു. ഇത്തരം ദുശ്ശീലം കൂടെയുള്ളവര്‍ അല്ലാത്തവരേക്കാള്‍ 10 വര്‍ഷം നേരത്തെ മരിക്കാനുള്ള സാധ്യതയാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുകവലിയുമായി ബന്ധപ്പെട്ടുള്ള രോഗങ്ങള്‍ ബാധിച്ച് ലോകത്ത് 90 ശതമാനം ആളുകളും മരിക്കുന്നത് 40 വയസിലാണ്.
https://www.facebook.com/Malayalivartha