വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഇതാ ഒരു വഴി
വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്നും നഷ്‌ടമാകുന്ന ജലാംശത്തിന്റെ അളവ് മറ്റ് കാലങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതുവഴി രോഗങ്ങള്‍ പിടിപെടാനുളള സാധ്യതയും വേനല്‍ക്കാലത്ത് കൂടിതലാണ്. അതുകൊണ്ട് വേനല്‍ക്കാലത്ത് പഴച്ചാറുകളും പച്ചക്കറികളും ധാരാളം ഉപയോഗിക്കുകയാണെങ്കില്‍ ദാഹം ശമിക്കുന്നതിനൊപ്പം പഴങ്ങളും പഴച്ചാറുകളും രക്തശുദ്ധീകരണത്തിനും സഹായിക്കുന്നു.
തണ്ണിമത്തങ്ങ ജൂസ് അരഗ്ലാസ്, കാരറ്റ് ജൂസ് കാല്‍ ഗ്ലാസ്, തണ്ണിമത്തങ്ങ ചതുരത്തില്‍ മുറിച്ചത് കാല്‍ ഗ്ലാസ്, പാര്‍ അര ഗ്ലാസ്, പഞ്ചസാര രണ്ട് ടേബിള്‍ സ്‌പൂണ്‍ എന്നിവ എടുത്തതിനുശേഷം തണ്ണിമത്തങ്ങ ജൂസ്, കാരറ്റ് ജ്യൂസ്, പാല്‍, പഞ്ചസാര എന്നിവ കൂട്ടിചേര്‍ത്ത് അതിലേക്ക് മുറിച്ചുവച്ചിരിക്കുന്ന തണ്ണിമത്തങ്ങ കഷണങ്ങളിട്ട് അരമണിക്കൂര്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. അതനുശേഷം ഒരു ഗ്ലാസ് മാറ്റി പുതിനയിലകൊണ്ട് അലങ്കരിച്ച് വിളമ്പാവുന്നതാണ്.
https://www.facebook.com/Malayalivartha