ചെറുപ്പത്തിലേ മുടി നരയ്ക്കുന്നതിന്റെ കാരണങ്ങള്‍

പ്രായമേറുമ്പോള്‍ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് പലരുടെയും പ്രശ്‌നമാണ്. ജീവിതരീതി ഉള്‍പ്പടെ പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
* തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മുടി പെട്ടെന്നു നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്. ഇത് മെലാനില്‍ ഉല്‍പാദനത്തെ ബാധിയ്ക്കുന്നതാണ് കാരണം. ഹൈപ്പോ, ഹൈപ്പര്‍ തൈറോയ്ഡുകള്‍ ഇതിന് കാരണമാകും.
* പാരമ്പര്യം മുടി പെട്ടെന്നു നരയ്ക്കുന്നിനുള്ള ഒരു പ്രധാന കാരണമാണ്.
* വൈറ്റമിന്‍ സി, ഇ എന്നിവ മെലാനിന്‍ ഉല്‍പാദനത്തിന് പ്രധാനമാണ്. ഇവയുടെ കുറവും മുടി നരയ്ക്കാന്‍ കാരണമാകും.
* പുകവലി മുടി പെട്ടെന്നു നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.
* ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മുടി നരയ്ക്കാന്‍ കാരണമാകും.
* മെനോപോസ് അഥവാ ആര്‍ത്തവവിരാമം പെട്ടെന്നു സംഭവിയ്ക്കുന്നതും മുടി നരയ്ക്കുള്ള ഒരു കാരണമാണ്.
* ഫോളിക് ആസിഡ് കുറവ് മുടി നരയ്ക്കാനുള്ള മറ്റൊരു കാരണമാണ്.
* മുടിയില്‍ കളര്‍. ഡൈ, ഇത്തരത്തിലുള്ള കൃത്രിമ ഉല്‍പന്നങ്ങള്‍ എന്നിവയുപയോഗിയ്ക്കുന്നതും മുടി നരയ്ക്കാന്‍ കാരണമാകും.
* തലയിലൊഴിയ്ക്കുന്ന വെള്ളം നല്ലതല്ലെങ്കിലും പെട്ടെന്നു മുടി നരയ്ക്കാം. പ്രത്യേകിച്ച് കട്ടി കൂടിയ വെള്ളം, ക്ലോറിന്‍ വെള്ളം എന്നിവ.
* ഡ്രയര്‍ ഉപയോഗം, ഇലക്ട്രോണിക് മെഷീനുകളുടെ ഉപയോഗം എന്നിവയും മുടി നരപ്പിയ്ക്കും.
* ഡയറ്റ് മുടി നരയ്ക്കാനുള്ള ഒരു കാരണമാണ്. ഡയറ്റെങ്കിലും മുടിയ്ക്കും ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നുറപ്പു വരുത്തണം.
* സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയെല്ലാം മുടി നരയ്ക്കുള്ള പ്രധാന കാരണങ്ങളാണ്.
https://www.facebook.com/Malayalivartha