Widgets Magazine
28
Apr / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വരാനിരിക്കേ..വ്യാജ ബോംബ്ഭീഷണി ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്...കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് അതൃപ്തിയുണ്ട്..


'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..


മട്ടന്നൂര്‍ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം


ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി നടത്തുന്ന അത്താഴ വിരുന്ന്..സദ്യയൊരുക്കി കാത്തിരിക്കുന്ന കമലയും മകളും..അവസാന നിമിഷം ട്വിസ്റ്റ്..കേന്ദ്രം കയ്യോടെ തൂക്കി..കേരള-ബംഗാള്‍-ഗോവ ഗവര്‍ണര്‍മാർ പ്ലാൻ മാറ്റി..


ഓട്ടോ യാത്രക്കിടെ ഉണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി..പട്ടാപ്പകൽ പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുമെന്ന് ഭീഷണിയുമായി ഡ്രൈവർ.. ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിക്ക് നേരെ തുപ്പി..

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വന്ധ്യതയ്ക്ക് കാരണമാകും

20 APRIL 2017 11:47 AM IST
മലയാളി വാര്‍ത്ത

സുന്ദരിയാകാന്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ സൗന്ദര്യ വസ്തുക്കളും വാങ്ങി ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ വിലകൊടുത്ത് വാങ്ങുന്നത് രോഗങ്ങളാണെന്ന് ആരും അറിയുന്നില്ല. ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയ നെയില്‍പോളിഷ്, ആന്റിബാക്ടീരിയല്‍ സോപ്പ്, പ്രായമാകലിനെ തടയുന്ന ക്രീമുകള്‍ ഇവയുടെ ഉപയോഗം സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ പറയുന്നത്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറിനു കാരണമാകുകയും പ്രത്യുല്പ്പാദന വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. അണ്ഡാശയത്തിന്റെ പ്രവര്‍ത്തന തകരാറിനും ഗര്‍ഭമലസലിനും സ്ത്രീ വന്ധ്യതയ്ക്കും അന്തര്‍സ്രാവിഗ്രന്ഥികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും ഈ രാസവസ്തുക്കള്‍ കാരണമാകും. 

ആന്റിബാക്ടീരിയല്‍ സോപ്പ് ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കും. ആന്റിബാക്ടീരിയല്‍ സോപ്പിലടങ്ങിയ ട്രൈക്ലോസാന്‍ എന്ന രാസവസ്തു അന്തര്‍സ്രാവിവ്യവസ്ഥയുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. ഈ രാസവസ്തു പ്രത്യുല്പ്പാദന വ്യവസ്ഥയെയും ബാധിക്കുന്നു. സോപ്പുകളിലും ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയ ഒരുതരം പ്രസര്‍വേറ്റിവ് ആയ പാരാബെന്‍, ബാക്ടീരിയയുടെ വളര്‍ച്ച തടയാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അധികമായാല്‍ വന്ധ്യതയ്ക്ക് കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനം മൂലം ആരോഗ്യകരമായ അണ്ഡമോ ബീജമോ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. 

ജനനവൈകല്യത്തിനും വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി രാസവസ്തുക്കളാണ് നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നത്. താലേറ്റുകള്‍ , ഫോര്‍മാല്‍ഡിഹൈഡ് നിരവധി ഓര്‍ഗാനിക് സംയുക്തങ്ങള്‍ , ടൗളീന്‍ ഇവയെല്ലാം നെയില്‍പോളീഷില്‍ അടങ്ങിയിട്ടുണ്ട്. താലേറ്റുകള്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാക്കും. നെയില്‍ പോളിഷ് റിമൂവറുകളുടെ കാര്യമെടുത്താലോ? അവയിലും അസെറ്റോണ്‍, മീഥൈല്‍ മെഥാക്രിലേറ്റ്, ടൗളിന്‍, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ വിഷഹാരികളായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. നഖങ്ങള്‍ക്ക് തിളക്കം നല്‍കുന്ന ടൗളിന്‍, പ്രത്യുല്പ്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.

എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുവായ താലേറ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനം, വന്ധ്യത എന്നിവ കൂടാതെ മുലപ്പാല്‍ കുറയാനും കാരണമാകും. ഈ രാസവസ്‌ക്കളുമായുള്ള സമ്പര്‍ക്കം, സ്ത്രീകളില്‍ ഗര്‍ഭമലസലിനും കുട്ടികളില്‍ ശാരീരികവും മാനസികവുമായ ജനനവൈകല്യങ്ങള്‍ക്കും കാരണമാകും. ഗര്‍ഭമലസല്‍, പൂര്‍ണവളര്‍ച്ചയെത്തും മുമ്പുള്ള ജനനം, ഭാരക്കുറവുള്ള കുഞ്ഞിന്റെ ജനനം, പഠനവൈകല്യങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും തലച്ചോറ്, വൃക്ക, നാഡികളുടെ പ്രവര്‍ത്തന തകരാറിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ പ്രകൃതിയില്‍ നിന്നു ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയാറാക്കാവുന്ന എണ്ണയും താളിയും ഫേസ്മാസ്‌ക്കുകളും ഉപയോഗിക്കുന്നതാണ് നല്ലത്. 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Trivandrum ഇന്റലിജന്‍സിന് അതൃപ്തി  (41 minutes ago)

കനേഡിയൻ പൗരൻ അറസ്റ്റിൽ  (1 hour ago)

പാറക്ഷണങ്ങളും മണ്ണുമെല്ലാം റോഡിലേക്ക്....  (1 hour ago)

ആദിവാസി വയോധികന്‍ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാത്രക്കാരി  (1 hour ago)

കരുത്ത് പകര്‍ന്ന് ശശി തരൂര്‍... ഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ചൈന പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി, സുരക്ഷാ വീഴ്ച ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂര്‍  (1 hour ago)

ഷെഹ്ബാസ് ഷെരീഫിന്റെ നെഞ്ചത്ത് റീത്ത് വെച്ച് പാക്കികൾ പാകിസ്താൻ നിന്ന് കത്തുന്നു പ്രളയത്തിന് പിന്നാലെ ഭാരതത്തിന്റെ നീക്കം  (2 hours ago)

പച്ചക്കറി വാങ്ങാനെത്തിയ ആള്‍ കുഴഞ്ഞുവീണു  (2 hours ago)

ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായെന്നും സൂചന...  (2 hours ago)

ഖത്തറില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ....  (2 hours ago)

ശക്തമായ മത്സരത്തിനൊടുവിലാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ടും  (3 hours ago)

പവന് 520 രൂപയുടെ കുറവ്  (3 hours ago)

സെന്‍സെക്സ് 700ലധികം പോയിന്റ് മുന്നേറി  (3 hours ago)

അതിഥി തൊഴിലാളി കിണറില്‍ മരിച്ച നിലയില്‍..  (3 hours ago)

വയോധിക കാര്‍ ഇടിച്ച് മരിച്ചു....  (4 hours ago)

Malayali Vartha Recommends