രോഗാവസ്ഥയെ കുറിച്ച് ബാന്റേജ് ഡോക്ടറോട് പറയും
നമ്മുടെ രോഗാവസ്ഥയെ കുറിച്ച് ബാന്റേജ് ഡോക്ടറോട് പറയുമോ? അതിശയം തോന്നുന്നുണ്ടല്ലേ. കയ്യില്കെട്ടിയ ഒരു ബാന്റേജ് നമ്മുടെ രോഗാവസ്ഥയെ കുറിച്ച് ഡോക്ടറോട് പറയും. അങ്ങനെയൊരു ബാന്റേജ് ആരോഗ്യ വിപണിയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്വാന്‍സിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍. ഫൈവ് ജി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ബാന്‍ഡേജ് ഒരു വര്‍ഷത്തിനുള്ളില്‍ പരീക്ഷണം നടത്തി വിപണനത്തിന് തയ്യാറാകുമെന്നാണ് കരുതുന്നത്.
ഏറെ നാളത്തെ ശ്രമത്തിന് ശേഷം ഫൈവ് ജി ഡിജിറ്റല്‍ ബാന്റേജ് യാഥാര്‍ത്ഥ്യമായെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മുറിവിനെ ചുറ്റിക്കെട്ടുന്ന ഡിജിറ്റല്‍ ബാന്റേജിലൂടെ മുറിവിന്റെ അവസ്ഥയെപറ്റിയും ഇതിന് എങ്ങനെയുള്ള ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍ക്ക് ഒരു മൊബൈല്‍ ഫോണിലൂടെ നിര്‍ദേശിക്കാവുന്ന തരത്തിലുള്ളതാണ് പുതിയ കണ്ടുപിടിത്തം. ഇതിനായി ഡോക്ടറുടെ അടുത്തുപോയി കാത്തിരിക്കുകയോ സമയ നഷ്ടത്തിന്റെ ആവശ്യമോ ഇല്ല. നാനോ ടെക്നോളജി വിദഗ്ധര്‍ വികസിപ്പിച്ചെടുത്ത ചെറിയ സെന്‍സറാണ് ഇതിനായി ബാന്റേജില്‍ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha