നിങ്ങള്‍ ഭാരം കുറയാന്‍ ആഗ്രഹിക്കുന്നുവോ?
അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇന്നത്തെ ജീവിതശൈലി തന്നെയാണ് അമിതവണ്ണത്തിന്റെ പ്രധാന കാരണം. ഭാരം കുറയ്ക്കല്‍ അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. എന്നാല്‍ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയുന്ന ചില വഴികളുണ്ട്. അതിലൊന്നാണ് വെയിറ്റ് ലോസ്സ് ഡ്രിങ്കുകള്‍. ഇതാ ചില വെയിറ്റ് ലോസ് ഡ്രിങ്കുകള്‍ .ഇവ പരീക്ഷിക്കൂ
* ബ്ലാക്ക് കോഫി : നിങ്ങള്‍ക്ക് ഭാരം കുറക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ ,നിങ്ങള്‍ തീര്‍ച്ചയായും ബ്ലാക്ക് കോഫി കുടിക്കേണ്ടതുണ്ട് പാലും പഞ്ചസാരയും ചേര്‍ക്കാത്ത ബ്ലാക്ക് കോഫി ശരീരത്തിനകത്തെ ചൂട് വര്‍ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും .
* വെജിറ്റബിള്‍ ജ്യൂസ് : കാരാട്ടും തക്കാളിയും അടങ്ങുന്ന അല്‍പ്പം ഇഞ്ചിയും കൂടി ചേര്‍ത്ത വെജിറ്റബിള്‍ ജ്യൂസ് സ്ഥിരമായി കുടിക്കുക അത് നിങ്ങളുടെ ശരീര ഭാരം കുറക്കാന്‍ ഏറെ സഹായിക്കും .വെജിറ്റബിള്‍ ജ്യൂസിലെ നാരടങ്ങിയ പോഷകങ്ങളുടെ സത്ത് നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുകയും നവോന്മേഷം പകരുകയും ചെയ്യും .
* ഗ്രീന്‍ ടീ : ഗ്രീന്‍ ടീയില്‍ പ്രകൃത്യാ കാണപ്പെടുന്ന ഫ്ലാവനോയിടുകള്‍ നിങ്ങളുടെ അരക്കെട്ട് മെലിയാനും ഭാരം കുറയാനും കാരണമാകും .* ഇഞ്ചിയും നാരങ്ങാ വെള്ളവും : ഒരു ഗ്ലാസ് വെള്ളവുമെടുത്ത് അതില്‍ ഇഞ്ചി ചേര്‍ത്ത് നാരങ്ങ പിഴിയുക .ഇഞ്ചിയും നാരങ്ങയും ചേര്‍ത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ഏറെ സഹായിക്കുകയും ഭാരം കുറയാന്‍ കാരണമാവുകയും ചെയ്യുന്നു .
* ജമന്തി ചായ : ഭാരം കുറക്കാന്‍ സഹായിക്കുന്ന ചെടിയുടെ വേരില്‍ നിന്നാണ് ജമന്തി ഉണ്ടാകിയിട്ടുള്ളത് എന്നതിനാല്‍ തന്നെ ഈ ചായ കുടിക്കുന്നത് അമിത കൊഴുപ്പ് കുറക്കാന്‍ ഏറെ സഹായകരമാണ് .
https://www.facebook.com/Malayalivartha