നരച്ചമുടി കറുപ്പിക്കാം

മുടി നരയ്ക്കുന്നത് ഏവേരേയും വഷമിപ്പിക്കും. പണ്ട്കാലത്ത് മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. പ്രായഭേദമന്യേ എല്ലാരിലും നര ബാധിക്കുന്നുണ്ട്.
മുടി നര മറയ്ക്കാന്‍ മിക്കവാറും പേര്‍ ഡൈ പോലുള്ള വഴികളാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്രകണ്ടു നല്ലതുമല്ല. മുടി നര മാറ്റാന്‍ പ്രക്യതിദത്തമായി ചില വിഴകളുണ്ട്. ഇതില്‍ ഉരുളക്കിഴങ്ങു തൊലി, ചെറുനാരങ്ങാവെളിച്ചെണ്ണ മിശ്രിതവിദ്യ എന്നിവ പ്രധാനമാണ്.
ചെറുനാരങ്ങയും വെളിച്ചെണ്ണയുമാണ് ഇതിലൊരു വഴി. നരച്ച മുടി കറുപ്പിയ്ക്കാന്‍ കഴിയുന്ന ഒന്ന്. ഇവ രണ്ടും കൂട്ടിക്കലര്‍ത്തുക. മുടിയുടെ വേരുകള്‍ മുതല്‍ കീഴറ്റം വരെ നല്ലപോലെ മസാജ് ചെയ്തു തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ചു കഴുകിക്കളായാം.
ഉരുളക്കിഴങ്ങിന്റെ തൊലിയാണ് മറ്റൊരു വഴി. 2, 3 ഉരുളക്കിഴങ്ങു തൊലി പീല്‍ ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങു തൊലി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ 5 മിനിറ്റ് കുറഞ്ഞ ചൂടില്‍ വച്ചു തിളപ്പിയ്ക്കണം. പിന്നീട് തൊലിയൂറ്റിക്കളഞ്ഞു വെള്ളം സൂക്ഷിച്ചു വയ്ക്കാം.
കുളി കഴിഞ്ഞു മുടി തുവര്‍ത്തിയ ശേഷം ഈ വെള്ളം തലയിലൊഴിയ്ക്കുക. അല്‍പനേരം കഴിഞ്ഞ് മുടി വീണ്ടും തുവര്‍ത്തി വെള്ളം കളയാം. ഇത് വേണമെങ്കില്‍ ദിവസവും ചെയ്യാം. ഗുണമുണ്ടാകും. പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് മുടിയ്ക്കു ദോഷം വരുമെന്ന ഭയവും വേണ്ട.
https://www.facebook.com/Malayalivartha