Widgets Magazine
24
Nov / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ


ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി


അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്ചടി


വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...


കനിവ് 108 ആംബുലൻസ് പദ്ധതി..കേരളത്തിലുടനീളം നിരവധി അവസരങ്ങൾ

ലൈംഗിക പ്രകടനവും അഗ്രചര്‍മ്മ ഛേദനവും

25 APRIL 2017 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളം; ഇന്ത്യയില്‍ ഇതാദ്യം: ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ...

മുഖത്ത് അകാല ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാന്‍...

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു... ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

2023ലെ കേരള പൊതുജനാരോഗ്യ ആക്ട് വിജ്ഞാപനമായി:- രാജ്യത്ത് ആദ്യമായി പൂര്‍ണമായും സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട നിയമം...

ഒരാളുടെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ ആരോഗ്യത്തിന് ഇത്തരക്കാരെ സൂക്ഷിക്കുക

പുരുഷന്മാരുടെ ജീവിതത്തില്‍ ലിംഗാഗ്രചര്‍മ്മത്തിന്റെ ഛേദിക്കല്‍ ഇന്നും ഒരു തര്‍ക്കവിഷയമാണ്. ലിംഗാഗ്രചര്‍മ്മത്തിന്റെ ഘടനയെ കുറിച്ച് മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ലിംഗാഗ്രത്തെയും മൂത്രനാളത്തെയും മൂടുന്ന, ചര്‍മ്മത്തിന്റെ ഇരട്ട മടക്കും ശ്‌ളേഷ്മ സ്തരവും ചേരുന്നതാണ് ലിംഗാഗ്രചര്‍മ്മം (പെര്‍പ്യൂസ് എന്ന പേരിലും അറിയപ്പെടുന്നു). ജനനസമയത്ത്, ലിംഗാഗ്രവും അഗ്രചര്‍മ്മവും ചേര്‍ന്നിരിക്കുന്നതിനാല്‍ അത് പിന്നോട്ട് വലിക്കുന്നതിന് സാധിക്കില്ല. കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ലിംഗം വളരുകയും അഗ്രചര്‍മ്മത്തിനടിയില്‍ സ്‌മെഗ്മ എന്ന സ്രവം അടിയുകയും ചെയ്യുന്നു. ഇത് ലിംഗാഗ്രത്തെ ചര്‍മ്മത്തില്‍ നിന്ന് വേര്‍തിരിക്കുന്നു. മൂന്ന് വയസ്സ് ആകുമ്പോഴേക്കും 90% ആണ്‍കുട്ടികളുടെയും അഗ്രചര്‍മ്മം പിന്നോട്ട് നീക്കാന്‍ സാധിക്കും. 

17 വയസ്സ് തികഞ്ഞവരില്‍, ഒരു ശതമാനത്തില്‍ കുറവ് ആളുകള്‍ക്ക് ലിംഗാഗ്രചര്‍മ്മം പിന്നോട്ട് നീക്കാന്‍ സാധിക്കാതെ വരാം. ഗര്‍ഭാവസ്ഥയില്‍ ലിംഗത്തിന് സംരക്ഷണം നല്‍കുകയും ലിംഗാഗ്രം ഈര്‍പ്പമുളളതാക്കി നിലനിര്‍ത്തുകയും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ലിംഗാഗ്രചര്‍മ്മം പ്രയോജനപ്പെടുന്നു. പുരുഷന്മാരുടെ അഗ്രചര്‍മ്മ ഛേദനത്തിനുള്ള പ്രധാന കാരണങ്ങളായി ചുണ്ടി കാണിക്കുന്നത് ആചാരപരമായത് അല്ലെങ്കില്‍ സാംസ്‌കാരികപരമായത്. മതാചാരത്തിന്റെ ഭാഗമായി ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നടത്തുന്നത്. രോഗനിവാരണത്തിനായുള്ളത്. ലൈംഗികജന്യ രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനായി. ചികിത്സാപരമായത്: അഗ്രചര്‍മ്മത്തെ ബാധിക്കുന്ന അസ്വാഭാവികമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇക്കാലത്ത്, ശൈശവദശയില്‍ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് ആണ് കൂടുതലായും ലിംഗാഗ്രചര്‍മ്മ ഛേദനം നടത്തുന്നത്.

അഗ്രചര്‍മ്മ ഛേദനം അത്യാവശ്യമാണോ എന്ന തര്‍ക്കം ഏറെ കാലമായി നിലനില്‍ക്കുന്നതാണ്. ലിംഗം കൂടുതല്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് അഗ്രചര്‍മ്മ ഛേദനം സഹായിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകള്‍ക്കും മൂത്രനാള അണുബാധയ്ക്കും ലിംഗത്തിലെ അര്‍ബുദത്തിനും ഉള്ള അപകടസാധ്യത കുറയ്ക്കുന്നതിനും അഗ്രചര്‍മ്മ ഛേദനം സഹായകമാവുമെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍, ശുചിത്വം പാലിക്കുന്നതിലൂടെയും സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയും ആരോഗ്യപരമായ ഇത്തരം ഗുണങ്ങള്‍ ലഭ്യമാക്കാമെന്നാണ് അഗ്രചര്‍മ്മ ഛേദനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

അഗ്രചര്‍മ്മ ഛേദനം എന്നാല്‍ ജനനേന്ദ്രിയം വികലമാക്കലാണെന്നാണ് ചിലരുടെ ധാരണ. ഈ പ്രക്രിയയിലൂടെ, ലിംഗത്തിന്റെ അഗ്രഭാഗം അഗ്രചര്‍മ്മമില്ലാതെ ദൃശ്യമാക്കപ്പെടുന്നു. ഇതുമൂലം, ലിംഗാഗ്രം കട്ടിയുള്ളതാവുകയും സംവേദനക്ഷമത കുറയാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ലൈംഗിക സംതൃപ്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. ലിംഗാഗ്രചര്‍മ്മം ഛേദിക്കാത്ത1059 പേരെയും അഗ്രചര്‍മ്മം ഛേദിച്ച 310 പേരെയും ഉള്‍പ്പെടുത്തി ബല്‍ജിയത്തില്‍ ഒരു പഠനം (2013) നടത്തുകയുണ്ടായി. ഇവരുടെ ലിംഗത്തിലെ വിവിധ സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന സംവേദനക്ഷമത, വേദന, അസ്വാഭാവിക ശാരീരിക അനുഭവങ്ങള്‍ എന്നിവയെ കുറിച്ചുള്ള 40 ചോദ്യങ്ങള്‍ ഇവര്‍ക്കു നല്‍കി. ലിംഗാഗ്രചര്‍മ്മം ഛേദിച്ചവര്‍ക്ക് അല്ലാത്തവരെക്കാള്‍ ലൈംഗിക സുഖക്കുറവും തീവ്രത കുറഞ്ഞ രതിമൂര്‍ച്ഛയുമാണ് അനുഭവപ്പെട്ടത്.

രതിമൂര്‍ച്ഛയില്‍ എത്താന്‍ കൂടുതല്‍ അധ്വാനിക്കേണ്ടിവന്നു എന്നും ഇവര്‍ വ്യക്തമാക്കി. ലിംഗത്തിന്റെ അഗ്രഭാഗത്ത് പുകച്ചില്‍, ചൊറിച്ചില്‍, കുത്തല്‍, തരിപ്പ്, മരവിപ്പ് തുടങ്ങിയ അസ്വാഭാവികമായ ശാരീരിക അനുഭവങ്ങള്‍ ഉണ്ടായതായും ഇവര്‍ വ്യക്തമാക്കി. ലിംഗ ദണ്ഡില്‍ അസ്വസ്ഥതയും വേദനയും മരവിപ്പും അസ്വാഭാവികമായ ശാരീരിക അനുഭവങ്ങളും ഉണ്ടായതായും അഗ്രചര്‍മ്മം ഛേദിച്ചവര്‍ വ്യക്തമാക്കി.പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് അഗ്രചര്‍മ്മം ഛേദിച്ചവരെ അപേക്ഷിച്ച്, കൗമാരത്തിലോ അതിനു ശേഷമോ അഗ്രമചര്‍മ്മം ഛേദിച്ചവര്‍ക്ക് ലിംഗാഗ്രത്തില്‍ കുറച്ചു മാത്രം ലൈംഗികാനുഭൂതി അനുഭവപ്പെട്ടുള്ളൂ എന്നും ലിംഗ ദണ്ഡില്‍ അസ്വാഭാവികമായ ശാരീരിക അനുഭവങ്ങള്‍ ഉണ്ടായി എന്നും പഠനത്തില്‍ നിന്ന് വ്യക്തമായി.

ലിംഗാഗ്രചര്‍മ്മം ഛേദിക്കുന്നത് ലൈംഗിക സുഖവുമായും ലിംഗത്തിന്റെ സംവേദനക്ഷമതയുമായും ബന്ധപ്പെട്ട ഏതെങ്കിലും മാനദണ്ഡങ്ങളെ ബാധിക്കുമോ എന്ന് മനസ്സിലാക്കുന്നതിനു വേണ്ടി മറ്റൊരു പഠനവും നടത്തുകയുണ്ടായി. ഇതില്‍ ലിംഗത്തിന്റെ മൈക്രോസ്‌കോപിക് ഘടനയാണ് വിശകലനം ചെയ്തത്. നാഡികള്‍ സ്വതന്ത്രമായി അവസാനിക്കുന്ന സ്ഥലങ്ങള്‍, സ്പര്‍ശം, താപം, സ്പന്ദനം എന്നിവയോടുള്ള സംവേദനക്ഷമത തുടങ്ങിയവയാണ് പഠനവിധേയമാക്കിയത്.മൈക്രോസ്‌കോപിക് ഘടനയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി, ലിംഗാഗ്രചര്‍മ്മം ഛേദിക്കല്‍ ലൈംഗിക സുഖത്തെ ഒരു രീതിയിലും ബാധിക്കില്ല എന്നായിരുന്നു കണ്ടെത്തല്‍.

പുരുഷന്മാരുടെ ലിംഗാഗ്രചര്‍മ്മം ഛേദിക്കുന്നതു മൂലം ലിംഗത്തിന്റെ സംവേദനക്ഷമത, ലൈംഗിക ഉത്തേജനം, ഉദ്ധാരണം, ലൈംഗികാനുഭവം, രതിമൂര്‍ച്ഛ, സ്ഖലനം, ലൈംഗികാനന്ദം, ലൈംഗിക സംതൃപ്തി എന്നിവയില്‍ ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല എന്ന് അവലോകനത്തില്‍ നിന്ന് വ്യക്തമായി. ചുരുക്കിപ്പറഞ്ഞാല്‍, മുന്‍കാലത്ത് പ്രസിദ്ധീകരിച്ച ചില ഗവേഷണ പ്രബന്ധങ്ങളില്‍ ലിംഗാഗ്രചര്‍മ്മ ഛേദനം മൂലമുള്ള ചില ദോഷഫലങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് എങ്കിലും പുതിയ പഠനങ്ങള്‍ അവയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവയാണ്. വൈദ്യശാസ്ത്രപരമായ ലിംഗാഗ്രചര്‍മ്മം ഛേദിക്കല്‍ മൂലം ലൈംഗികാനുഭൂതി, ലൈംഗിക പ്രവര്‍ത്തനം, സംതൃപ്തി എന്നിവയ്ക്ക് ഒരു കോട്ടവും സംഭവിക്കില്ല എന്നാണ് ഉയര്‍ന്ന നിലവാരം കാക്കുന്ന പഠനങ്ങളും വിശകലനങ്ങളും വ്യക്തമാക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം.... സമ്മേളനം ഡിസംബര്‍ 20 വരെ  (11 minutes ago)

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായ പരുക്ക്  (22 minutes ago)

കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാ  (38 minutes ago)

ഹൃദയത്തിലേറ്റി പ്രവര്‍ത്തകര്‍... ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട പ്രിയങ്ക ഗാന്ധിയ്ക്ക് വയനാടന്‍ മണ്ണില്‍ ഉജ്ജ്വല വിജയം; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി  (1 hour ago)

അടുത്ത തവണ ഉറപ്പ്... ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയായി മാറുന്നു; ഭരിക്കുന്ന പാര്‍ട്ടി മൂന്നാം സ്ഥാനത്താകുന്നത് സിപിഎമ്മിന് തിരിച്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി...നിര്‍ദേശം ലംഘിച്ചാല്‍ പാപ്പാന്‍മാരില്‍ നിന്ന് നഷ്ടം ഈടാക്കും  (2 hours ago)

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ....കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതാ  (3 hours ago)

വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി... രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി...  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരില്‍ ജയം പിടിച്ച് ചെല്‍സി..  (3 hours ago)

ഓപ്പണറായി ഇറങ്ങിയ സഞ്ജു അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി... സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ വിജയത്തുടക്കമിട്ട് കേരളം...  (3 hours ago)

ഓണ്‍ലൈനാവാനൊരുങ്ങി കെഎസ്ഇബി...പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം  (4 hours ago)

ശബരിമല സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്.... ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേര്‍  (4 hours ago)

കേരള സര്‍വകലാശാലയില്‍ നാലു വര്‍ഷ ബിരുദ പരീക്ഷ തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ആറുവരെ  (5 hours ago)

കോഴിക്കോട് മേലേ കൂമ്പാറയില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends