മുടി തഴച്ചു വളരാന്‍

സൗന്ദര്യത്തിന്റെ ലക്ഷണമായാണ് പണ്ടുളളവര്‍ മുടിയെ കണക്കാക്കുന്നത്. ഇന്നും അതിനു മാറ്റമൊന്നുമില്ല. മുടി വളരാന്‍ വേണ്ടി വിപണിയില്‍ കിട്ടുന്നതെന്തും വാങ്ങി ഉപയോഗിക്കുന്ന ശീലമാണ് പലര്‍ക്കും. എന്നാല്‍ ഇത് ഉളള മുടി കൂടി പോകും. മുടി വളരാന്‍ സഹായിക്കുന്ന പ്രകകൃതിദത്ത വഴികള്‍ എന്തൊക്കെയെന്ന് നോക്കാം. തൈര് ഇതില്‍ പ്രധാനമാണ്. തൈരില്‍ വിവിധ കൂട്ടുകള്‍ ചേര്‍ത്തു മുടിയില്‍ പരീക്ഷിച്ചു നോക്കു. മുടി നന്നായി വളരും.
* മുട്ട, തൈര് എന്നിവയാണ് ഒരു കൂട്ട്. 1 മുട്ടയും 2 ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകാം. അല്‍പം തേന്‍ ചേര്‍ക്കുകയുമാകാം.
* 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഒരു കപ്പ് തൈര്, 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 കപ്പു വെള്ളം എന്നിവ ചേര്‍ത്തിളക്കി മിശ്രിതമാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.
* ഒരുക്കപ്പ് തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടി വളര്‍ച്ചയെ സഹായിക്കും.
* 3 ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, 2 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. നല്ലപോലെ മസാജ് ചെയ്യണം.
* തൈരും കറിവേപ്പിലയും ചേര്‍ന്ന മിശ്രിതവും മുടി വളരാനും മുടിയ്ക്കു കറുപ്പു നല്‍കാനും നല്ലതാണ്. കറിവേപ്പില നല്ലപോലെ അരയ്ക്കുക. ഇത് തൈരില്‍ കലക്കി തലയില്‍ തേയ്ക്കാം.
* ഒരു കപ്പു തേങ്ങാപ്പാല്‍, അരക്കപ്പു തൈര് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് 2 ടേബിള്‍സ്പൂണ്‍ കര്‍പ്പൂരാദിതൈലവും ചേര്‍ക്കുക. മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഉലുവയരച്ച് തൈരില്‍ കലക്കി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഗുണം ചെയ്യും.
https://www.facebook.com/Malayalivartha