മുഖത്തെ മറുകുകള്‍ നിങ്ങളുടെ സ്വാഭാവം പറയും

മുഖം, കയ്യ്, കണ്ണ് എന്നിങ്ങനെ നോക്കി ഒരാളുടെ സ്വഭാവം പറയാന്‍ കഴിയും. ഇത് കൂടാതെ മറുകു നോക്കിയും സ്വഭാവം പറയാന്‍ സാധിക്കും. ശരീരത്തില്‍ എവിടെയെങ്കിലും മറുകില്ലാത്തവരായി ആരും കാണില്ല. മുഖത്തെ മറുകുകള്‍ നോക്കി ഒരു വ്യക്തിയുടെ സ്വാഭാവം തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം.
* മേല്‍ച്ചുണ്ടിനു മുകളില്‍ മറുകുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിയ്ക്കാന്‍ മിടുക്കരാണ്. പഞ്ചാരയടി ശീലമുളള ഇവര്‍ നല്ല കൂട്ടുകാരും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരുമായിരിയ്ക്കും.
* നെറ്റിയുടെ വശത്ത് മറുകുണ്ടെങ്കില്‍ പല സ്ഥലങ്ങളിലേയ്ക്കും യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിയ്ക്കുന്നവരാണ്. പുതിയ സ്ഥലത്തേയ്ക്കു താമസം മാറ്റാന്‍ പോലും വഴിയുള്ളവര്‍.
* കണ്‍പോളയ്ക്കു മുകളിലെ മറുക് എല്ലാ രംഗങ്ങളിലും ശോഭിയ്ക്കുന്നവരുടെ ലക്ഷണമാണ്. ഒന്നിലേറെ കഴിവുകളുള്ളവര്‍.
* കവിളില്‍, പ്രത്യേകിച്ച് കവിളെല്ലിനു മുകളില്‍ മറുകുള്ളവര്‍ ഏതു ജോലി തെരഞ്ഞെടുത്താലും ആ രംഗത്ത് ശോഭിയ്ക്കുന്നവരാണ്. ജീവിതത്തില്‍ കാര്യമായ പ്രതിസന്ധി നേരിടേണ്ടി വരാത്തവര്‍.
* കൈപ്പടത്തില്‍ മറുകുള്ളവര്‍ കൈവശം എപ്പോഴും പണമുള്ളവരായിരിയ്ക്കും. പണം ബുദ്ധിപരമായി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍.
* കാല്‍പത്തിയില്‍ മറുകുള്ളവര്‍ ധാരാളം യാത്ര ചെയ്യാന്‍ ഭാഗ്യം ലഭിയ്ക്കുന്നവരാണ്. നല്ല നേതൃഗുണങ്ങളുള്ളവര്‍.
https://www.facebook.com/Malayalivartha