എണ്ണതേച്ചുകുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പണ്ടത്തെ തലമുറയുടെ ആരോഗ്യരഹസ്യമായിരുന്നു എണ്ണ തേച്ചുകുളി. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് തിരക്കേറിയ ജീവിതത്തില്‍ ഇതിനൊന്നും സമയമില്ല. മത്രമല്ല ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയുകയുമില്ല. ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിയ്ക്കുമെല്ലാം എണ്ണതേച്ചുകുളി വളരെ ഉത്തമമാണ്. വെറുതേ അങ്ങ് കുളിച്ചാല്‍ പോര. എണ്ണതേച്ചു കുളിക്കുന്നതിന് ചില ചിട്ടകളുണ്ട്. എന്നാല്‍മാത്രമേ എണ്ണതേച്ചുകുളിക്കുന്നതിന്റെ പൂര്‍ണ്ണ പ്രയോജനം കിട്ടുകയുളളു. എണ്ണതേച്ചുകുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില ചിട്ടകള്‍ എന്തൊക്കെയെന്ന് നോക്കാം.
എണ്ണ തേയ്ക്കുമ്പോള്‍ നിറുകയില്‍ എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്. നിറുകയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇത് നേരെ നാഡീവ്യൂഹത്തിലേയ്ക്കിറങ്ങും. ഇതുകൊണ്ടുതന്നെ വിയര്‍പ്പും വെള്ളവുമൊന്നും എണ്ണ നിറുകയില്‍ വച്ചു കുളിയ്ക്കുമ്പോള്‍ നാഡിയിലേയ്ക്കിറങ്ങില്ല, ഇതുകൊണ്ടുതന്നെ ഇതുവഴിയുണ്ടാകുന്ന അസുഖങ്ങളുമുണ്ടാകില്ല.പച്ചവെളിച്ചെണ്ണ നിറുകയില്‍ വയ്ക്കരുത്. കാച്ചിയ വെളിച്ചെണ്ണയേ പാടൂ, കാരണം പച്ചവെളിച്ചെണ്ണയില്‍ ജലാംശമുള്ളതുകൊണ്ടുതന്നെ നാഡിയിലേയ്ക്കിറങ്ങും.
കുളിയ്ക്കാനും ആയുര്‍വേദം നല്ല സമയം നിശ്ചയിച്ചിട്ടുണ്ട്. പുലര്‍ച്ചെ കുളിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. രാവിലെ, വൈകീട്ട്, സന്ധ്യാസമയത്തു കുളിയ്ക്കാം. നട്ടുച്ചയ്ക്കും രാത്രി വൈകിയുമുള്ള കുളി ഒഴിവാക്കണം. ഇത് ആരോഗ്യപരമായ കാര്യങ്ങളാല്‍ നല്ലതുമല്ല.തല ആദ്യം കുളിയ്ക്കുകയും വേണം. ആദ്യം ശരീരം കുളിച്ചാല്‍ ശരീരത്തിലെ ചൂട് തലയിലേയ്ക്കടിയ്ക്കുമെന്നതാണ് കാര്യം. ഇത് മുടി കൊഴിയാനും തലവേദനയ്ക്കും കാരണമാകും. തലയില്‍ തണുത്ത വെള്ളമേ ഒഴിയ്ക്കാവൂ, ചൂടുവെള്ളമൊഴിച്ചാല്‍ ഇത് മുടിയ്ക്കും കണ്ണിനു ദോഷം വരുത്തും. ദേഹത്ത് ഇളം ചൂടുവെള്ളമാണ് നല്ലത്.
കുളിച്ചു കഴിയുമ്പോള്‍ ഒരുവട്ടം കൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു നിര്‍ത്തുക. ദേഹത്ത് നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതാണ് നല്ലത്. കാലിനടിയിലും ചെവിയ്ക്കു പുറകിലും എണ്ണ തേയ്ക്കുക. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന് നല്ലതാണ്. ചെവിയില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കണ്ണിനു ചുററും എണ്ണ തേയ്ക്കുന്നത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ നല്ലതാണ്.
https://www.facebook.com/Malayalivartha