നിമിഷനേരം കൊണ്ട് വായ്‌നാറ്റം അകറ്റാം
വായ്‌നാറ്റം പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ബാക്ടീരിയയാണ് ഇതിന് പ്രധാന കാരണം. വായ വൃത്തിയായി സൂക്ഷിച്ചാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം കാണാം. ഇത് കാരണം സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് മറ്റുള്ളവരോട് ഇടപഴകാന്‍ വരെ ഈ പ്രശ്‌നം കാരണം മടി കാണിയ്ക്കാറുണ്ട്. സ്ഥിരമായി ബ്രഷ് ചെയ്യുക, ഭക്ഷണം കഴിച്ചയുടന്‍ വായ കഴുകുക എന്നിവയെല്ലാം ചെയ്താല്‍ ഈ പ്രശ്‌നത്തെ പരിഹരിയ്ക്കാം.
നമുക്ക് നിമിഷ നേരം കൊണ്ട് വയ്‌നാറ്റം ഇല്ലാതാക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. പെരുംജീരകം കൊണ്ട് വായ് നാറ്റം ഇല്ലാതാക്കുക. ഇത് വായിലെ ബാക്ടീരിയയെ എന്നന്നേക്കുമായി ഇല്ലാതാക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടന്‍ പെരുംജീരകം ചവയ്ക്കാം. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് തിളപ്പിക്കാം. ഇതിലേക്ക് കറുവയിലയും ഏലവും ചേര്‍ത്ത് ഇത് കൊണ്ട് വായ കഴുകുക. ഉലുവയും വായ് നാറ്റത്തിന് ഉത്തമ പരിഹാരമാണ്. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ചേര്‍ത്ത് തിളപ്പിച്ച് രണ്ട് തവണയായി വെള്ളം കുടിയ്ക്കാം.
മല്ലിയില കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കും. മല്ലിയില ചവയ്ക്കുന്നത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി പ്രതിരോധിയ്ക്കാം. നാരങ്ങ നീര് വായിലെ ബാക്ടീരിയയെ ഇല്ലാതാക്കാനും വായ്‌നാറ്റത്തെ കുറയ്ക്കാനും സഹായിക്കുന്നു. തുളസിയില ചവയ്ക്കുന്നതും വായ്‌നാറ്റത്തെ ഇല്ലാതാക്കും. എന്നാല്‍ തുളസിയില അധികം ചവയ്ക്കരുത്. പതിയെ ചവച്ച് തുപ്പിക്കളയാം. കര്‍പ്പൂര തുളസിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. കര്‍പ്പൂര തുളസിയെണ്ണ ഉപയോഗിക്കുന്നത് വായ്‌നാറ്റത്തെ പരിഹരിയ്ക്കുന്നു.
https://www.facebook.com/Malayalivartha