കുളിക്കുന്ന രീതി നമ്മുടെ സ്വഭാവം പറയും

നമ്മള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഓരോ അര്‍ത്ഥമുണ്ട്. വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാനമാണ് ദിവസവും കുളിക്കുക എന്നത്. കുളിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുളിയ്ക്കുമ്പോള്‍ നമ്മള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് കഴുകുന്നത് എന്നത്അടിസ്ഥാനപ്പെടുത്തിയായിരിക്കും നമ്മുടെ സ്വഭാവം പ്രകടമാക്കുന്നത്.
കുളിയ്ക്കുമ്പോള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് ആദ്യം കഴുകുക എന്ന് നോക്കാം. കാരണം ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം എന്നാണ് ശാസ്ത്രം. ശരീരം കഴുകുമ്പോള്‍ ആദ്യം നെഞ്ചാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കാര്യങ്ങളെയെല്ലാം പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന വ്യക്തിയാണ് എന്നതാണ് സത്യം. കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷമയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍.
മുഖമാണ് നിങ്ങള്‍ ആദ്യം കഴുകുന്നതെങ്കില്‍ ധനസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ഉണ്ടാവും. പണമായിരിക്കും ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കുളിയ്ക്കുമ്പോള്‍ ആദ്യം കക്ഷമാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനിയായിരിക്കും. മാത്രമല്ല പ്രശസ്തി നിങ്ങളെത്തേടിവരും. എന്നാല്‍ ആത്മാര്‍ത്ഥത ഏതെന്നും പൊള്ളത്തരം ഏതെന്നും മനസ്സിലാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.
കുളിയ്ക്കുമ്പോള്‍ മുടിയാണ് കഴുകുന്നതെങ്കില്‍ കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും നിങ്ങള്‍. എന്നാല്‍ കഴിവുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ പുറകിലായിരിക്കും. അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കുറവായിരിക്കും. കുളിയ്ക്കുമ്പോള്‍ സ്വകാര്യഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.
ഷോള്‍ഡറാണ് നിങ്ങള്‍ കുളിയ്ക്കുമ്പോള്‍ ആദ്യം കഴുകുന്നതെങ്കില്‍ നഷ്ടപ്പെടലുകളായിരിക്കും നിങ്ങള്‍ക്ക് എപ്പോഴും കൂടുതല്‍. മദ്യപിയ്ക്കുന്നവരും ചൂതുകളിയില്‍ താല്‍പ്പര്യമുള്ളവരുമായിരിക്കും ഇത്തരക്കാര്‍. ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ മനക്കരുത്ത് കൂടുതലുള്ളവരായിരിക്കും ഇവര്‍. മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍.
https://www.facebook.com/Malayalivartha