രക്‌തസമര്‍ദം നിയന്ത്രിക്കാന്‍ തണ്ണിമത്തന്‍
തണ്ണിമത്തന്‍ കഴിച്ച് രക്‌തസമര്‍ദത്തെ നിയന്ത്രിക്കാമെന്നു പുതിയ പഠനം. ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണു പുതിയ പഠനത്തിനു പിന്നില്‍. അമിതവണ്ണക്കാരും രക്‌തസമര്‍ദം ബാധിച്ച മധ്യവയസ്‌കരുമായ 13 പേരെയാണ് ഗവേഷകര്‍ ഇതിനായി നിരീക്ഷണവിധേയമാക്കിയത്.
തണുപ്പുകാലത്ത് ഹൃദയാഘാതം മൂലമുള്ള മരണം കൂടുന്നതായണ് റിപ്പോര്‍ട്ട്. തണുപ്പു കൂടിയ കാലാവസ്‌ഥ രക്‌തസമര്‍ദം കൂട്ടുകയും ഇതുമൂലം അരോട്ട ധമനിയിലേക്ക് രക്‌തം പമ്പുചെയ്യാന്‍ ഹൃദയത്തിന് കൂടുതല്‍ യത്‌നിക്കേണ്ടതായും വരുന്നു. ഈ സാഹര്യത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു പരീക്ഷണം നടത്താന്‍ തയാറായത്.
രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു ഗ്രൂപ്പിന് ആദ്യത്തെ ആറ് ആഴ്‌ച നാലു ഗ്രാം അമിനോ ആസിഡ് എല്‍ സിട്രിലിനും ദിവസം രണ്ടും ഗ്രാം എല്‍ അര്‍ജിനൈനും നല്‍കുകയായിരുന്നു. ഇവ രണ്ടും തണ്ണിമത്തനിലുള്ള ഘടകങ്ങളാണ്. മറ്റേ ഗ്രൂപ്പിനാകട്ടെ മരുന്നെന്ന പേരില്‍ മരുന്നല്ലാത്ത ഔഷധവും ആറാഴ്‌ച നല്‍കി. ഇരു ഗ്രൂപ്പുകാരെയും രക്‌തസമര്‍ദത്തിനു കഴിക്കുന്ന മരുന്നില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇവരുടെ ജീവിതശൈലിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.
ആറാഴ്‌ചത്തെ നിരീക്ഷണത്തിനൊടുവില്‍ അരോട്ട ധമനികളിലെ രക്‌തസമര്‍ദത്തിന് കാര്യമായ മാറ്റങ്ങള്‍ വരുാന്‍ തണ്ണിമത്തനു സാധിക്കുന്നുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഹൃദയവും അധികം സമര്‍ദമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത
https://www.facebook.com/Malayalivartha