സെക്‌സ് മെസേജുകള്‍ അയക്കുന്നവര്‍ സൂക്ഷിക്കുക...ഇത് ഓണ്‍ലൈനില്‍ നിരവധി പേരിലേക്ക് എത്താനും സാധ്യത ഉണ്ട്

ഇപ്പോള്‍ സെക്‌സ്റ്റിങ് സര്‍വ്വസാധാരണയായി നടക്കുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ ചെയ്യുന്നത് സുരക്ഷിതമായ കാര്യമല്ല. ചിപ്പോള്‍ തമാശയ്ക്ക് ചില മെസേജുകളയച്ചാല്‍ അത് ദുരുപയോഗം ചെയ്യുന്നോയെന്ന് ആര്‍ക്കും അറിയാന്‍ പറ്റില്ല. ഫോണ്‍ വഴി ലൈംഗികപരമായ കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്നതിനെയാണ് സെക്സ്റ്റിങ് എന്ന പറയുന്നത്. ഇത് ചിലപ്പോള്‍ ടെക്‌സ്റ്റ് മെസ്സേജാവാം ചിത്രങ്ങളാവാം വീഡിയോസ് ആകാം. സ്വന്തം നഗ്‌ന ചിത്രങ്ങളും മറ്റും ഇത്തരത്തില്‍ അയച്ചാല്‍ ലഭിക്കുന്ന ആള്‍ അത് സുഹൃത്തുക്കള്‍ക്ക് ചിലപ്പോള്‍ അയച്ചു കൊടുത്തെന്നു വാരം.
കൂടാതെ ഇത് ഓണ്‍ലൈനില്‍ നിരവധി പേരിലേക്ക് എത്താനും സാധ്യത ഉണ്ട്. ചില രാജ്യങ്ങളില്‍ സെക്സ്റ്റിങ് കുറ്റംകൃത്യമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം മെസ്സേജുകള്‍ സ്വീകരിക്കുന്നതും അയക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം മെസ്സേജുകളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് ഉചിതം. പുരുഷന്‍മാര്‍ മാത്രമാണ് സെക്സ്റ്റിങിന്റെ ഭാഗം എന്നാണ് നമ്മളില്‍ കൂടുതല്‍ പേരും കരുതുന്നത്. എന്നാല്‍, സ്ത്രീകളില്‍ ചിലരും ഇത് നന്നായി ചെയ്യുന്നുണ്ട്.ആണ്‍ സുഹൃത്തുക്കളുമായി സെക്സ്റ്റിങ് ചെയ്യാറുണ്ടെന്ന് 60 ശതമാനം സ്ത്രീകള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് നടത്തിയ പഠനം പറയുന്നു. ചില രാജ്യങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സെക്സ്റ്റിങ് ചെയ്യുന്നത് സ്ത്രീകളാണ്. കൗമാരകാലത്ത് മാത്രം ടെക്സ്റ്റിങ് ചെയ്തിരുന്നതായി ഒരു വിഭാഗം സ്ത്രീകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 40 ശതമാനത്തോളം വെറുതെ ഒരു രസത്തിന് വേണ്ടിയാണ് ഇത് ചെയ്തിരുതെന്ന് സമ്മതിക്കുന്നു. 35 ശതമാനം പേര്‍ക്ക് വളരെ മനേഹരമായിട്ടാണ് സെക്സ്റ്റിങ് അനുഭവപ്പെട്ടിരുന്നത്. 12 ശതമാനം പേരാകട്ടെ ഒപ്പമുള്ള പെണ്‍കുട്ടികള്‍ ചെയ്യുന്നത് കൊണ്ട് മാത്രം ചെയ്തിരുന്നവരാണ്.
എന്നാല്‍, മുതിര്‍ന്നപ്പോള്‍ ഇത് വേണ്ടെന്നു വയ്ക്കാനാണ് കൂടുതല്‍ പേര്‍ക്കും തോന്നിയത്. 40 ശതമാനത്തോളം സ്ത്രീകളും അശ്ലീല മെസ്സേജുകള്‍ അയച്ചിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ട്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് ഇത്തരം മെസ്സേജുകള്‍ അയക്കാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. സെക്‌സ് മെസേജുകള്‍ അയക്കുമ്പോള്‍ നഗ്‌ന ചിത്രങ്ങള്‍ അയക്കുന്നത് പല രാജ്യങ്ങളിലും കുറ്റകൃത്യമാണ്. പതിനെട്ട് വയസ്സില്‍ താഴെ ഉള്ളവര്‍ ഫോണില്‍ നഗ്‌ന ചിത്രങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്താല്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
ഏതെങ്കിലും സ്ത്രീ ഒരു മെസ്സേജ് അയച്ചാല്‍ മിക്ക പുരുഷന്‍മാരുടെയും വിചാരം അവള്‍ക്ക് ഇക്കാര്യത്തില്‍ താല്‍പര്യം ഉണ്ടെന്നാണ്. എന്നാല്‍ അതല്ല ശരി. ഒരു സത്രീ നിങ്ങള്‍ക്ക് ടെക്സ്റ്റ് മെസ്സേജ് അയക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവള്‍ക്ക് നിങ്ങളോട് സംസാരിക്കണം എന്നുമാത്രമാണ്. മറിച്ച് നിങ്ങളില്‍ അവര്‍ക്ക് താല്‍പര്യം ഉണ്ട് എന്നല്ല. രാത്രിയില്‍ ടെക്സ്റ്റ് മെസ്സേജ് അയക്കുന്ന സ്ത്രീകള്‍ ലൈംഗിക വിഷയത്തില്‍ താല്‍പര്യമുള്ളവരാണന്നാണ് പല പുരുഷന്‍മാരും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ടെക്സ്റ്റിങ് സ്വഭാവം ഒരിക്കലും അവരുടെ വ്യക്തിത്വത്തെ കുറിച്ച് ഒന്നും പറയില്ല. പഴയകാലത്ത് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ , ഇന്ന് എല്ലാവരുടെ കൈയ്യിലും മൊബൈല്‍ ഫോണുകള്‍ ഉണ്ട്. അതിനാല്‍ ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും മെസ്സേജ് അയക്കാം. പരസ്പരം ആശയ വിനിമയം നടത്താനുള്ള ഒരു ഉപകരണം മാത്രമാണിത്. രാവിലെ നാല് മണിക്ക് മെസ്സേജ് ചെയ്യുന്ന സ്ത്രീയോട് മോശം കാര്യങ്ങള്‍ സംസാരിക്കാം എന്ന് ചില പുരുഷന്‍മാര്‍ കരുതാറുണ്ട്. എന്നാല്‍ , അങ്ങനെ ചെയ്യുന്നത് നിങ്ങളെ ചിലപ്പോള്‍ നിയമ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിച്ചേക്കും.അതിനാല്‍ ഫോണ്‍ വഴി അശ്ലീല മെസ്സേജുകളും ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് ഒഴിവാക്കുക.
https://www.facebook.com/Malayalivartha