ആസ്‌മയെ കുടുക്കാന്‍ നാരുകള്‍ നിറഞ്ഞ ഭക്ഷണം
നാരു കൂടുതലുളള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ഏതു ആസ്‌മയും മാറി നില്‍ക്കും. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയില്‍ ഗുണകരമായ വലിയ മാറ്റങ്ങള്‍ വരുത്തുന്നതു മൂലം ആസ്‌മക്കെതിരായ ചെറിത്തു നില്‍പ്പിനു സഹായകരമാണ് ഇത്തരം ഭക്ഷണം. അന്നനാളത്തിലെ മൈക്രോബുകളുടെ സാന്നിധ്യം മതിയായ തോതില്‍ നിലനിര്‍ത്തുന്നതിന് നാരുളള ഭക്ഷണം സഹായിക്കും. വായു സാഞ്ചാരമുളള പാതകളില്‍ വീക്കമുണ്ടാകുന്നതു തടഞ്ഞും ശ്വാസതടസത്തിനു ഇടവരുത്താതെയും ആസ്‌മയെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് സ്വീറ്റ്‌സര്‍ലന്‍ഡിലെ ലൗസന്നെ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ നടത്തിയ ഗവേഷണപഠനമാണ് തെളിയിച്ചത്.
എലികള്‍ക്ക് കൂടുതല്‍ നാരുളള ഭക്ഷണവും കുറഞ്ഞ നാരുളള ഭക്ഷണവും നല്‍കിയായിരുന്നു പരീക്ഷണം നടത്തിയത്. കൂടുതല്‍ നാരുളള ഭക്ഷണം കഴിച്ച എലികള്‍ക്ക് ആസ്‌മയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് ബോധ്യമായി. എന്നാല്‍ കുറഞ്ഞ നാരുളള ഭക്ഷണം കഴിച്ച എലികളില്‍ മറിച്ചായിരുന്നു സ്ഥിതി.
https://www.facebook.com/Malayalivartha