മരണം പ്രവചിക്കുന്ന രക്തപരിശോധന
നൂതന രക്ത പരിശോധനയിലൂടെ ഒരാള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മരിക്കുമോ എന്നത് പ്രവചിക്കാന്‍ കഴിയുമെന്ന അവകാശ വാദവുമായി ലണ്ടനിലെ ഗവേഷകര്‍. ന്യൂക്ലിയര്‍ മാഗ്നെറ്റിക് റെസണന്‍സ് സ്‌പെക്ട്രോസ്‌കോപി എന്ന രക്തപരിശോധനയിലൂടെ 200ലധികം കാരണങ്ങളാല്‍ ഉണ്ടാകുന്ന മരണം പ്രവചിക്കാനാകുമെന്നാണ് ഗവേഷകരുടെ അവകാശ വാദം. ഫിന്‍ലാന്‍ഡിലെ ഔലു യൂണിവേഴ്‌സിറ്റി ഗവേഷകരാണ് രക്ത പരിശോധനക്ക് പിന്നില്‍. 17,000ത്തോളം വരുന്ന ഫിന്നിഷ്-എസ്‌തോനിയണ്‍ ജനങ്ങളുടെ രക്ത സാമ്പിളുകളില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷകരുടെ അവകാശവാദം. രക്തത്തിലെ നാല് ബയോമാര്‍ക്കേഴ്‌സിന്റെ അളവ് പരിശോധിച്ചാണ് മരണം പ്രവചിക്കുന്നത്. ജീവന്റെ പരിണാമവുമായി ബന്ധമുള്ള ഈ നാല് ബയോമാര്‍ക്കേഴ്‌സ് എല്ലാ മനുഷ്യരിലുമുണ്ട്. ഇവയുടെ രക്തത്തിലെ അളവ് മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്നും ഗവേഷകര്‍ പറയുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമേ ആരോഗ്യരംഗത്ത് ഈ നൂതന രക്ത പരിശോധന നടപ്പാക്കാനാകൂ എന്ന് ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha