കഷണ്ടിയുള്ളവർ ബുദ്ധിയിലും ജീവിത വിജയത്തിലും ഏറെ മുന്നിൽ

തലയിൽ മുടിയില്ലാതെ കഷണ്ടിയായവർ ഇനി വിഷമിക്കേണ്ട. ബുദ്ധിയിലും ജീവിതവിജയത്തിലും ഇവരെ വെല്ലാൻ ആരുമില്ല. വെറുതെ പറയുന്നതല്ല ,ഉദാഹരണ സഹിതമാണ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നടന്ന മൂന്ന് പഠനങ്ങള്‍ ഇത് സാധൂകരിക്കുന്നത്
പ്രശസ്തരായ സ്റ്റീവ് ബാമര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, വിന്‍ ഡീസല്‍ എന്നിവരില്‍ പൊതുവായി ഉണ്ടായിരുന്ന പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ഇവര്‍ മൂന്ന് പേരും തലയില്‍ മുടിയില്ലാത്തവരാണെന്നുള്ളതാണ് പഠനം വിലയിരുത്തി.
ആല്‍ബര്‍ട്ട് മാന്‍സിന്റെ നേതൃത്വത്തില്‍ 59 പേരില്‍ നടത്തിയ പഠനത്തിനുശേഷമാണ് ഇങ്ങനെ ഒരു വിലയിരുത്തൽ ഉണ്ടായത്.
മുടിയോടുകൂടിയും മുടി ഇല്ലാതെയുമുള്ള രൂപങ്ങളെ കൃത്യമായി വിലയിരുത്തിയാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ മുടിയില്ലാതെ കഷണ്ടിത്തലയോടുകൂടിയവരാണ് നില്‍പ്പിലും നടപ്പിലും നോട്ടത്തിലും എല്ലാം മികച്ചതായി പഠനത്തില്‍ പങ്കടുത്തവരുടെ വിലയിരുത്തല്‍.
മാത്രമല്ല, ഇവര്‍ക്കാണ് മുടിയുള്ളവരെക്കാളും ആത്മവിശ്വാസം മുഖത്ത് തോന്നുന്നതെന്നും പഠനം പറയുന്നു. മുടിയുള്ള ഇവരുടെ രൂപത്തെ അപേക്ഷിച്ച് മുടിയില്ലാത്ത രൂപത്തിന് കൂടുതല്‍ പൊക്കം തോന്നിക്കുന്നെന്നും പഠനം ചൂണ്ടി കാണിക്കുന്നു.
മൊത്തത്തില്‍ തന്നെ മുടിയുള്ളവരെക്കാള്‍ ആകാരഭംഗി പോലും കഷണ്ടിയുള്ളവര്‍ക്കാണെന്നും പഠനം വിലയിരുത്തുന്നു. ഇപ്പോൾ മനസിലായില്ലേ 'ലുക്കിലല്ല കാര്യ' മെന്ന്
https://www.facebook.com/Malayalivartha