കൈ കോർത്തു നടക്കാം ബന്ധം ദൃഢമാക്കാം

പ്രണയത്തിന്റെ ആദ്യനാളുകളിൽ പങ്കാളിയുടെ കൈ പിടിച്ചു നടക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. കൈ കോർത്തു നടക്കുന്ന മധുവിധു ജോഡികളെ നോക്കിയാൽ അറിയാം അവരുടെ പ്രണയത്തിന്റെ ആഴം.
കൈകള്‍ കോര്‍ത്തു പിടിയ്ക്കുന്ന രീതി പങ്കാളികളെക്കുറിച്ചു പല കാര്യങ്ങളും പറയും, ഇതെക്കുറിച്ചു കൂടുതലറിയൂ,
കൈപ്പത്തി താഴേക്ക് വരുന്ന രീതിയിലുള്ള പിടിത്തം ഈ രീതിയിൽ കൈ പിടിക്കുന്നുവെങ്കിൽ നിങ്ങളുടെ ബന്ധം വെറുമൊരു അടുപ്പം മാത്രമാണ് അതിൽ പാഷൻ ഇല്ല .ആരാണോ കൈ താഴേക്ക് വരുന്ന രീതിയിൽ പിടിക്കുന്നത് അവരാണ് കടുത്ത വ്യക്തിത്വമുള്ളവരും ,മുൻകൈ എടുക്കുന്നതും തീരുമാനമെടുക്കുന്ന വ്യക്തിയും .
വിരലുകൾ കോർത്തു പിടിക്കുക വിരലുകൾ കോർത്ത് പിടിക്കുന്നത് അവർ തമ്മിലുള്ള പാഷനും കടുത്ത വികാരത്തെയും സൂചിപ്പിക്കുന്നു .ഈ രീതിയിൽ കൈ പിടിക്കുമ്പോൾ രണ്ടുപേരും പരസ്പരം മുറുകെ പിടിച്ചിരിക്കുന്നു എങ്കിൽ ആ ബന്ധം ദൃഡമാണ് .കൈ അയഞ്ഞിരിക്കുന്നത് അത്ര നല്ലതല്ല .
ഒരു വിരൽ പിടിക്കുക ഈ രീതിയിൽ കൈ പിടിക്കുന്നത് രണ്ടുപേരും പരസ്പരം സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകുന്നു എന്നതാണ് സൂചിപ്പിക്കുന്നത് .ഇത്തരത്തിലുള്ളവർ എങ്ങനെ പരസ്പരം ബഹുമാനിക്കണം ,സ്പെയിസ് നൽകണം എന്ന് നല്ലവണ്ണം അറിവുള്ളവരായിരിക്കും .ഇവർ ഒരു ചടങ്ങിന് പോകാനായി രണ്ടു ചുവട് വയ്ക്കുമ്പോൾ തന്നെ നല്ല സുഹൃത്തുക്കളായി പോകണം എന്നതിൽ ബോധവാന്മാരാകുന്നു .
കൈകൾ ചേർത്ത് പിടിക്കുക ഏതെങ്കിലും പരിപാടികളിൽ പങ്കെടുക്കുമ്പോൾ നാമിതു കാണാറുണ്ട് .എല്ലാ ദിവസവും ഇങ്ങനെ കാണുകയാണെങ്കിൽ അത് പങ്കാളിക്ക് സുരക്ഷിതത്വം നൽകുന്നതിന്റെ സൂചനയാണ് .അല്ലെങ്കിൽ അവരുടെ ബന്ധത്തിൽ കുറച്ചു അരക്ഷിതാവസ്ഥ കാണുന്നു എന്നതിന്റെ ലക്ഷണമാണ് .
വിരലുകൾ പിടിക്കുക ദമ്പതികൾ ഒരു സ്ഥലത്തല്ല എന്നാണിത് സൂചിപ്പിക്കുന്നത് .ആരാണോ കൈ പങ്കാളിയുടെ വിരലുകൾ പിടിക്കാൻ ശ്രമിക്കുന്നത് അവരാണ് തീരുമാനങ്ങൾ എടുക്കുന്നത് .ഇതിൽ ഒരാൾ ബന്ധത്തിൽ ഊഷ്മളത കാണുന്ന ആളാണ് .
https://www.facebook.com/Malayalivartha