കൊളസ്‌ട്രോള്‍ പ്രതിരോധിക്കാന്‍ പയര്‍
ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്‌മ ചെയ്യാന്‍ പയറു വര്‍ഗങ്ങള്‍ക്കു സാധിക്കുമെന്നു പുതിയ പഠനം ബീന്‍സ്,പയര്‍ തുവര തുടങ്ങിയവ കൊളസ്‌ട്രോള്‍ കുറയ്‌ക്കുകയും ഇതുമൂലം ഹൃദയ രക്തധമനീ രോഗങ്ങള്‍ പിടിപെടാനുളള സാധ്യത ഇല്ലായ്‌മ ചെയ്യുകയും ചെയ്യുന്നു. ദിവസവും ആഹാരത്തില്‍ പയറുവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ചീത്ത കൊളസ്‌ട്രോള്‍ അഞ്ച് ശതമാനം വരെ കുറയാന്‍ സാധ്യതയുണ്ടെന്നു പഠനത്തിനു നേതൃത്വം നല്‍കിയ സെന്റ് മൈക്കിള്‍സ് ഹോസ്‌പിറ്റലിലെ സീവര്‍പിപ്പര്‍ പറയുന്നു. നമ്മുടെ ഹൃദയവും രക്തധമനികളും സംരക്ഷിക്കുന്നതിന് ഡയറ്റില്‍ പയറുവര്‍ഗ്ഗങ്ങള്‍ ധാരാളം ഉള്‍പ്പെടുത്താനും ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
1037 പേരെ ഉള്‍പ്പെടുത്തിയുള്ള 26 പ്രാവശ്യത്തെ നിരീക്ഷണത്തിനൊടുവുലാണ് ഗവേഷകര്‍ കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നതില്‍ നിര്‍മായക പങ്ക് പയറുവര്‍ഗങ്ങള്‍ക്കുണ്ടെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്. സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ചീത്ത കൊളസ്‌ട്രോള്‍ അധികമായി കണ്ട്‌ത്. ഡയറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ ഇവര്‍ മുന്‍ഗണന നല്‍കുന്നില്ലെന്നതു തന്നെ പ്രധാന കാരണം. മെഡിറ്ററേനിയന്‍, സൗത്ത് ഏഷ്യന്‍ വിഭവങ്ങളിലെല്ലാം തന്നെ പയറുവര്‍ഗങ്ങള്‍ക്ക് പ്രധാന സ്‌ഥാനമാണുള്ളത്. മാംസവിഭവങ്ങളെ അപേക്ഷിച്ച് ഇവയ്‌ക്കു ചെലവും കുറവാണ്. അതിനാല്‍ ഇന്നു തന്നെ പയരുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തി കൊളസ്‌ട്രോളിനെ ഇല്ലായ്‌മ ചെയ്‌ത് ഹൃദയത്തെ കാത്തുസൂക്ഷിക്കൂ...
https://www.facebook.com/Malayalivartha