ഈ ജീവിത ശീലങ്ങള്‍ നിങ്ങളെ അള്‍സര്‍ രോഗത്തിലേക്ക് നയിക്കും!

യുവാക്കള്‍ക്കും മധ്യവയസ്‌ക്കര്‍ക്കുമിടയില്‍ ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അള്‍സര്‍. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക.
വയറുവേദനയാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നുവെങ്കില്‍ അള്‍സറിന്റെ ലക്ഷണമായി കരുതാം. ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ഉറക്കത്തിലുണ്ടാകുന്ന വയറുവേദനയും ശ്രദ്ധിക്കണം. ഇത്തരം ലക്ഷണം കാണുമ്പോള്‍തന്നെ ഡോക്്ടറെ കാണുന്നത്് നന്നായിരിക്കും. ചില കാര്യങ്ങള്‍ അല്‍പ്പമൊന്ന്ശ്രദ്ധിച്ചാല്‍ അള്‍സര്‍ അകറ്റി നിര്‍ത്താം...
1. ചൂടുള്ള ദോശ എരിവുള്ള ചട്‌നിയില്‍ ചേര്‍ത്ത് കഴിക്കുന്നതും ഊണിനൊപ്പം അച്ചാര്‍ തൊട്ടുനക്കുന്നതും പുളിചേര്‍ത്തരച്ച കറികള്‍ കൂട്ടുന്നതുമൊക്കെ രുചികരമായ കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. ഇവയൊക്കെ മിതമായ അളവില്‍ മത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണു നല്ലത്.
2. ഭക്ഷണം കഴിക്കുമ്പോള്‍ അതു വേഗത്തില്‍ തീര്‍ക്കുവാനാണ് നമ്മള്‍ എപ്പോഴും ശ്രമിക്കുന്നത്്. കഴിക്കുന്ന ഭക്ഷണം ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനിതുപകരിക്കും.
3. വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.
4. ചായയും കാപ്പിയുമൊക്കെ ഇടയ്ക്ക് ആകാം. പക്ഷേ പരിധിവിട്ട് വേണ്ട. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗം അള്‍സറിന് കാരണമായേക്കാം.
5. കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക.
6. ദഹനത്തിനു സമയമേറെ എടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
7. എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നില്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് ഇതു കാരണമാകും.
8. എന്തിനും ഏതിനും ടെന്‍ഷന്‍ എന്ന പതിവുശൈലി മാറ്റുക. അമിത ഉല്‍കണ്ഠയും മാനസിക സംഘര്‍ഷങ്ങളും നിങ്ങളെ അള്‍സര്‍ രോഗിയാക്കിയേക്കാം. മനസ്സിനെ സ്വന്തം നിയന്ത്രണത്തില്‍ നിര്‍ത്തുകയാണ് ഏക പരിഹാരം. ഇതിനായി യോഗമുറകളും ധ്യാനവും ശീലമാക്കുക.
9. പുകവലിക്കാരില്‍ വരുന്ന രോഗങ്ങളില്‍ നല്ലൊരു പങ്കിനും കാരണം പുകവലിതന്നെയാണെന്ന കാര്യം തിരിച്ചറിയുക. അകത്തേക്കു വലിച്ചു കയറുന്ന പുകയിലെ വിഷാംശംങ്ങള്‍ വന്നടിയുന്ന പ്രധാന ശരീരഭാഗങ്ങളിലൊന്നാണ് ആമാശയം. നിരന്തരമായ പുകവലിയില്‍ നിന്നും ആമാശയത്തില്‍ വന്നടിയുന്ന വിഷാംശംങ്ങള്‍ നിങ്ങളെ രോഗിയാക്കും.
10. എങ്ങനെ, എപ്പോള്‍, എത്ര അളവില്‍ മദ്യം കഴിക്കണമെന്ന് അറിയാത്തവരാണ് മദ്യപാനികളില്‍ ബഹുഭൂരിഭാഗവും. അമിതമായ തോതിലുള്ള മദ്യപാനം മദ്യത്തോടൊപ്പം രുചിയ്ക്കായി മദ്യത്തില്‍ കലര്‍ത്തുന്ന പാനീയങ്ങള്‍ ഇവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷാംശം ഉദരത്തെ രോഗാവസ്ഥയില്‍ എത്തിക്കും.
https://www.facebook.com/Malayalivartha