സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം കുട്ടികളില്‍ നേത്രരോഗത്തിന് കാരണമാകും

കുട്ടികളുടെ അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഡ്രൈ ഐസ് എന്ന നേത്രരോഗത്തിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് ഒപ്‌ടോമെട്രിയിലെ ഒപ്‌ടോമെട്രിസ് സ്‌പെഷ്യലിസ്റ്റായ ഡോ. അംബര്‍ ഗോം ഗിയാനോനിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. കുട്ടികളുടെ ശല്യമൊഴിവാക്കാനും ശാഠ്യത്തിനു വഴങ്ങിയും മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ കുറവല്ല.
കംപ്യൂട്ടറിനും സ്മാര്‍ട്ട് ഫോണിനും മുന്നില്‍ മണിക്കൂറുകളാണ് കുഞ്ഞുങ്ങള്‍ ചെലവിടുന്നത്. സ്‌ക്രീനിലേക്ക് കുട്ടികള്‍ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ. കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മല്‍ സഹായിക്കും. എട്ടു വയസ്സുള്ള കുട്ടി പോലും 6 മുതല്‍ 8 മണിക്കൂര്‍ വരെ സ്‌ക്രീനുകള്‍ക്കു മുന്നില്‍ ചെലവിടുന്നുവെന്നും പഠനം പറയുന്നു. കുട്ടികള്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവിടുന്ന സമയം രക്ഷിതാക്കള്‍ നിയന്ത്രിക്കണം.
കണ്ണുകള്‍ ചിമ്മുക, കണ്ണു തിരുമ്മുക, കണ്ണിനു ചുറ്റും ചുവപ്പു നിറം ഇവയുണ്ടോ എന്നു ശ്രദ്ധിക്കണം. സ്‌ക്രീനില്‍ നിന്നും 20 അടി അകലെ ഇരിക്കണമെന്നും സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഓരോ 20 മിനിറ്റിലും 20 സെക്കന്റ് ഇടവേള എടുക്കണമെന്നും പഠനം പറയുന്നു. കംപ്യൂട്ടറിനും സ്മാര്‍ട്ട്‌ഫോണിനും മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്ന കുട്ടികള്‍ക്ക് ഡ്രൈ ഐസ് ഡിസീസിനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്മാര്‍ട്ട് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാത്ത കുട്ടികള്‍ക്ക് ഡ്രൈ ഐസ് വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നു. കുട്ടികളെ സുരക്ഷിതരാക്കാന്‍ പറ്റുന്നിടത്തോളം സ്മാര്‍ട്ട്‌ഫോണില്‍ നിന്നും കുട്ടികളെ അകറ്റണമെന്നും അത് കുട്ടികളെ പാഠ്യപഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കുമെന്നും ഈ പഠനം പറയുന്നു.
https://www.facebook.com/Malayalivartha