കുട്ടികളെ തല്ലി വളര്‍ത്തിരുത് ഫലം വിപരീതമാകും

തല്ലിവളര്‍ത്തിയാലേ കുട്ടികള്‍ നന്നാകുളളു എന്നൊരു വിശ്വാസം എല്ലാരിലും ഉണ്ട്. എന്നാല്‍ അത് ശരിയാധാരണയല്ല. 'നുള്ളിക്കൊടു ചൊല്ലിക്കൊടു തല്ലിക്കൊടു തള്ളിക്കള...' എന്നൊരു പഴഞ്ചൊല്ലുതന്നെ ഇക്കാര്യത്തിലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറയുമെങ്കിലും ഈ പഴഞ്ചൊല്ല് അതേപടി അനുസരിക്കാന്‍ വരട്ടെ. മാതാപിതാക്കള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണ് കുട്ടികളെ തല്ലി വളര്‍ത്തുന്നത് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അരനൂറ്റാണ്ടു കാലത്തിനിടെ നടത്തിയ പഠനത്തില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്.
1.6 ലക്ഷം കുട്ടികളുടെ സ്വഭാവമാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ പരിശോധനയ്ക്കു വിധേയമാക്കിയത്. തല്ലിവളര്‍ത്തിയാല്‍ ഭൂരിപക്ഷം പിള്ളേരും തല്ലുകൊള്ളികളാകുമെന്നത് ഉറപ്പാണ്. ഏറ്റവുമധികം ആക്രമണോത്സുകതയുള്ളവരും സാമൂഹ്യവിരുദ്ധരുമായിട്ടായിരിക്കും ഇത്തരം കുട്ടികള്‍ വളര്‍ന്നുവരികയെന്നും ഫാമിലി സൈക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, എന്തിനു വേണ്ടിയാണോ തല്ലിയത്, സംഭവിക്കുക അതിന്റെ നേര്‍വിപരീതമായിരിക്കും ശാരീരികമായി അവരെ ദുര്‍വിനിയോഗം ചെയ്യുമ്പോള്‍ എന്താണോ അവരുടെ മനസ്സില്‍ സംഭവിക്കുന്നത് അതേകാര്യങ്ങള്‍ തന്നെയായിരിക്കും മോശം പെരുമാറ്റത്തിന്റെ പേരില്‍ അവരെ തല്ലുമ്പോഴുമുണ്ടാകുന്നത്.
ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഫലങ്ങളായിരിക്കും അനാവശ്യമായ തല്ലലിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഓസ്‌ട്രേലിയയിലെ ഡോ.ആന്‍ഡ്രൂ ഗ്രോഗന്‍-കേലര്‍ പറയുന്നു. കുട്ടികളെ തല്ലുമ്പോള്‍ അവരെ അക്രമണോത്സുരാകാന്‍ പഠിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. അത്തരം കുട്ടികളുടെ ഐക്യു വളരെ കുറവായിരിക്കും. ശാരീരികസ്ഥിതിയും മോശമായിരിക്കും. അലസമായ മട്ടിലായിരിക്കും ജീവിതം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാമിലി സ്റ്റഡീസ് പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു ശാരീരികമായി ദുര്‍വിനിയോഗം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അതേ മാനസികാവസ്ഥയായിരിക്കും തല്ലുകൊള്ളുന്നവര്‍ക്കുമെന്ന്.
വടിയെടുക്കേണ്ട അവസരത്തിലേറെയും സ്‌നേഹപൂര്‍ണമായ സമീപനം കൊണ്ട് കുട്ടികളുടെ മനസ്സുമാറ്റാവുന്നതേയുള്ളൂ. വീട്ടിലും അത്തരമൊരു സ്‌നേഹാന്തരീക്ഷണം സൃഷ്ടിച്ചെടുക്കണം. തല്ലുന്നതിനു പകരം മറ്റുചില ചെറിയ ശിക്ഷാരീതികള്‍ പ്രയോഗിക്കാം. ഇഷ്ടപ്പെട്ട സംഗതികളൊന്നും വാങ്ങിത്തരില്ലെന്നു പറയുന്ന തരം ചെറുഭീഷണികളും ഇതില്‍പ്പെടും. 'നല്ല കുട്ടിയായി ഇരുന്നാല്‍ സിനിമയ്‌ക്കോ പാര്‍ക്കിലോ കൊണ്ടുപോകാമെന്ന' പറച്ചിലിനു മുന്നില്‍ അടങ്ങിയൊതുങ്ങി അനുസരണക്കാരാകുന്നവരാണ് ഭൂരിപക്ഷം കുറുമ്പന്മാരും കുറുമ്പികളുമെന്ന കാര്യവും മനസ്സിലുണ്ടാകണം.
https://www.facebook.com/Malayalivartha